ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന മോട്ടോർ വാഹന നിയമഭേദഗതിയിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച വാണിജ്യ വാഹന ഉടമകൾ നടത്തിയ പണിമുടക്ക് സാധാരണനിലയിൽ ഭിന്നമായി രാജ്യ ത ലസ്ഥാന നഗരിയെ ബാധിച്ചു. 41 സംഘടനകൾ ഉൾപ്പെടുന്ന യുനൈറ്റഡ് ഫ്രണ്ട് ഒാഫ് ട്രാൻസ്പോർട്ട് അസോസിയേഷെൻറ (യു.എഫ്.ടി.എ) നേതൃത്വത്തിലായിരുന്നു പണിമുടക്ക്.
ട്രക്ക്, ടാക്സി, ഒാൺലൈൻ ടാക്സി, ഓട്ടോ, സ്വകാര്യ ബസുകൾ പണിമുടക്കിൽ പെങ്കടുത്തു. സമരത്തിൽ പെങ്കടുക്കാതെ നഗരത്തിലിറങ്ങിയ വാഹനങ്ങൾ പ്രതിഷേധക്കാർ പലയിടങ്ങളിലും തടഞ്ഞു. സ്കൂൾ സർവിസ് നടത്തുന്ന ബസ് ഉടമകളും സമരത്തിലായതോടെ പലയിടത്തും സ്കൂളുകളുടെ പ്രവർത്തനം മുടങ്ങി. വ്യാഴാഴ്ചയിലെ പണിമുടക്ക് സൂചന മാത്രമാണെന്നും കുത്തനെ ഉയർത്തിയ ഫീസുകൾ പിൻവലിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും യു.എഫ്.ടി.എ പ്രസിഡൻറ് രാജേന്ദ്ര കപൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.