ന്യൂഡൽഹി: ഗുജറാത്തിൽ നിന്നുള്ള ബി.ജെ.പി എം.പി നിരവധി തവണ ബലാത്സംഗത്തിനിരയാക്കിയെന്ന് യുവതിയുടെ പരാതി. ഗുജറാത്തിലെ വൽസാദ് മണ്ഡലത്തിലെ എം.പിയായ കെ.സി പേട്ടലിനെതിരെയാണ് ആരോപണം. മാർച്ച് മൂന്നിന് അത്താഴവിരുന്നിന് ഒൗദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച എം.പി തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്. പരാതി നൽകിയാൽ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് എം.പി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പൊലീസ്തയാറായില്ലെന്നും യുവതി ആരോപിച്ചു.
എന്നാൽ, സഹായം തേടി സമീപിച്ച യുവതിയും സംഘവും തന്നെ ‘ഹണി ട്രാപ്പി’ൽ പെടുത്തിയ ശേഷം അഞ്ചു കോടി രൂപ ആവശ്യപ്പെടുകയായിരുന്നുവെന്ന് എം.പിയും പരാതി നൽകി. ചതിയിലൂടെ തന്റെ നഗ്നചിത്രങ്ങൾ പകർത്തിയശേഷം അതു പുറത്തുവിടാതിരിക്കാൻ അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്ന പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പാർലമെന്റ് അംഗങ്ങളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘമാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
സഹായം തേടിയെത്തിയ യുവതി ചില കാര്യങ്ങൾ പറയാനുണ്ടെന്ന് ബോധ്യപ്പെടുത്തി ഗാസിയാബാദിലെ വീട്ടിലേക്കു ക്ഷണിച്ചു. അവിടെയെത്തിയ തന്നെ ശീതളപാനീയത്തിൽ ഉറക്കഗുളിക ചേർത്തു നൽകി ചതിയിൽ പെടുത്തി നഗ്ന ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും കാട്ടി ഭീഷണിപ്പെടുത്തുകയും അഞ്ചു കോടി രൂപ ആവശ്യപ്പെടുകയും ചെയ്തതായാണ് എം.പിയുടെ പരാതി. വിവരം പുറത്തുപറഞ്ഞാൽ മാനഭംഗക്കേസിൽ പെടുത്തി അപകീർത്തിപ്പെടുത്തുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു. എം.പിയുടെ പരാതിയിൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 384 അനുസരിച്ചാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.