വിവാഹം നടക്കാനായി പൂജകൾ നടത്തിയിട്ടും മകന് വധുവിനെ കിട്ടാതായതിനാൽ പുരോഹിതന് ക്രൂര മർദ്ദനം. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. സത്യനാരായണ പൂജയിൽ ആചാരങ്ങൾ തെറ്റായാണ് നടത്തിയതെന്നും അതിനാലാണ് യുവാവിന് വധുവിനെ ലഭിക്കാതിരുന്നതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. തുടർന്നാണ് പുരാഹിതനെ മർദ്ദിച്ചത്. രാജസ്ഥാനിലെ കോട്ടയിൽ താമസിക്കുന്ന പുരോഹിതൻ കുഞ്ച്ബിഹാരി ശർമ്മയെ പൂജക്കെത്തിയ ആളും രണ്ടു മക്കളും ചേർന്ന് വ്യാഴാഴ്ച രാത്രി മർദിച്ചതായി ചന്ദനഗർ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് അഭയ് നേമ പി.ടി.ഐയോട് പറഞ്ഞു. രക്തം പുരണ്ട ചെവികളുമായാണ് അദ്ദേഹത്തെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.
പ്രതിയായ ലക്ഷ്മികാന്ത് ശർമ്മയുടെ വീട്ടിൽ ചടങ്ങുകൾ നടത്താൻ തന്നെ ക്ഷണിച്ചുവെന്നും പ്രാർഥന അവസാനിപ്പിച്ച് വീട്ടിലേക്ക് പോയെന്നും 60 വയസ്സുള്ള പുരോഹിതൻ പറയുന്നു. എന്നാൽ, രാത്രി വൈകി ലക്ഷ്മികാന്ത് ശർമ്മയും മക്കളായ വിപുലും അരുണും ചേർന്ന് പുരോഹിതനെ മർദിക്കുകയായിരുന്നു. വിപുൽ പുരോഹിതൻ ചെവിയിൽ കടിച്ചു. പരാതിക്കാരൻ തെറ്റായ രീതിയിൽ ആചാരങ്ങൾ നടത്തിയതിന് ശേഷം അരുൺ വിചിത്രമായി പെരുമാറാൻ തുടങ്ങിയെന്ന് അക്രമികൾ അവകാശപ്പെട്ടു. അയൽവാസികൾ ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ലക്ഷ്മികാന്ത് ശർമ്മ, മക്കളായ വിപുൽ, അരുൺ എന്നിവരെ അറസ്റ്റ് ചെയ്തതായി നേമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.