ഭോപാൽ: ആമസോൺ പ്രൈമിൽ സംപ്രേഷണം ചെയ്തുവരുന്ന 'താണ്ഡവ്' വെബ് സീരീസിനെതിരെ കേസെടുക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ഹിന്ദുമത വികാരം വ്രണപ്പെടുത്തിയന്നാരോപിച്ചാണ് അണിയറ പ്രവർത്തകർക്കെതിരെയും അഭിനേതക്കൾക്കെതിരെയും കേസെടുക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. നേരത്തെ ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും വെബ്സീരീസിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഉത്തർ പ്രദേശിൽ ചൊവ്വാഴ്ച ഒരു കേസ് കൂടി ഫയൽ ചെയ്തിട്ടുണ്ട്.
എന്തു കൊണ്ടാണ് ഇത്തരം ആളുകൾ ഹിന്ദു വികാരങ്ങളെ മാത്രം ലക്ഷ്യമിടുന്നതെന്നും മറ്റ് മതങ്ങൾക്കെതിരെ അവർ നീങ്ങുന്നില്ലെന്നും മിശ്ര ചോദിച്ചു. ഇതിനെതിരെ പ്രതികരിക്കുേമ്പാൾ മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് അത് മോശം കാര്യമായി തോന്നുതെന്താണെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനും രൂക്ഷമായാണ് പ്രതികരിച്ചത്. ഹിന്ദു വിശ്വാസങ്ങളെ വേദനിപ്പിക്കാനോ ദൈവങ്ങളെ അപമാനിക്കാനോ ആർക്കും അവകാശമില്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ ഇത്തരം അശ്ലീലങ്ങൾ വിതരണം ചെയ്യുന്നത് യുവ തലമുറക്ക് നല്ലതല്ല. ഇത്തരം പ്ലാറ്റ്ഫോമുകൾ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് ആവശ്യമാണ്. കേന്ദ്ര സർക്കാർ സംഭവത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുമെന്നും ചൗഹാൻ കൂട്ടിച്ചേർത്തു.
അതേസമയം, താണ്ഡവിെൻറ അറിയറ പ്രവർത്തകർ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗെതത്തിയിരുന്നു. മനപ്പൂർവം ഹിന്ദുമത വിശ്വാസങ്ങളെ അപമാനിക്കാനായി ഒന്നും ചെയ്തിട്ടില്ലെന്ന് സംവിധായകൻ അലി അബ്ബാസും നിർമാതാവ് ഹിമാൻഷു കൃഷ്ണ മെഹ്റയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.