ബംഗളൂരു: എം.പിയുടേയും എം.എൽ.എയുടേയും അവഗണനയിൽ പ്രതിഷേധിച്ച് ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ അറ്റകൂറ്റപ്പണി നടത്തി നാട്ടുകാർ. 40 വർഷമായി തകർന്നു കിടന്ന ബസ്ഷെൽട്ടറാണ് പുനർനിർമ്മിച്ചത്. ഇതിന്റെ ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി പോത്തിനെ കൊണ്ടു വരികയും ചെയ്തു.
ഗദാഗ് ജില്ലയിലെ ലക്ഷ്മേഷ്വാർ താലൂക്കിലെ ബാലേഹൊസുർ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. 40 വർഷമായി നിലവിലുള്ള ബസ് ഷെൽട്ടറിന്റെ മേൽക്കൂര 10 വർഷം മുമ്പാണ് തകർന്നത്. തുടർന്ന് ബി.ജെ.പി എം.എൽ.എ രാമപ്പ ലാമനിക്കും എം.പി ശിവകുമാർ ഉദാസിക്കും നിരവധി തവണ പരാതി നൽകിയിട്ടും പ്രയോജനമുണ്ടായില്ലെന്ന് കർഷക നേതാവ് ലോകേഷ് പറഞ്ഞു.
5000മാണ് ഗ്രാമത്തിലെ ജനസംഖ്യ. വിദ്യാർഥികൾ ഉൾപ്പടെയുള്ള നിരവധി പേർ അടുത്തുള്ള നഗരങ്ങളിലേക്ക് പ്രതിദിനം പോയി വരുന്നുണ്ട്. ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തതിനാൽ വലിയ പ്രയാസമാണ് ഇവരെല്ലാം അനുഭവിക്കുന്നത്. ഇതിനെ തുടർന്നാണ് ഷെൽട്ടർ നിർമ്മിക്കാൻ നാട്ടുകാർ തീരുമാനിച്ചതും പ്രതിഷേധ സൂചകമായി ഉദ്ഘാടന ചടങ്ങിൽ പോത്തിനെ മുഖ്യാതിഥിയാക്കിയതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.