ആചാരത്തിന്‍റെ ഭാഗമായി തന്ത്രി ചങ്ങലകൊണ്ടടിച്ചു; മധ്യപ്രദേശിൽ യുവതി മരിച്ചു

ഭോപാൽ : മധ്യപ്രദേശിലെ ജാബുവ ജില്ലയിൽ ആചാരത്തിന്‍റെ ഭാഗമായി തന്ത്രി ചങ്ങലകൊണ്ട് മർദ്ദിച്ചതിനെ തുടർന്ന് 34 കാരിക്ക് ദാരുണാന്ത്യം. നാഗൻവത് ഗ്രാമനിവാസി മഞ്ജിതയാണ് കൊല്ലപ്പെട്ടത്. കല്യാണം കഴിഞ്ഞ് 15 വർഷമായിട്ടും കുട്ടികളാകാത്തതിനെ തുടർന്ന് പരിഹാരത്തിനായി വീട്ടുകാർ തന്ത്രിയുടെ അടുക്കൽ കൊണ്ട് പോവുകയായിരുന്നു.

തന്ത്രക്ക്രിയയുടെ ഭാഗമായി മൂന്ന് ദിവസം തുടർച്ചയായി അടിച്ചതിനെ തുടർന്ന് ബുധനാഴ്ചയാണ് യുവതി മരണപ്പെട്ടത്. 15 വർഷം മുമ്പാണ് മഞ്ജിതയും പ്രകാശ് ദാമോറുമായുള്ള വിവാഹം കഴിഞ്ഞത്. ഇതുവരെ കുട്ടികളാകാത്തതിനെ തുടർന്ന് ഭർതൃവീട്ടുകാർ തന്ത്രിയെ സമീപിച്ചപ്പോൾ യുവതിക്ക് ബാധയാണെന്നാരോപിച്ച് തുടർച്ചയായി മർദ്ദിക്കുകയായിരുന്നു.

മൂന്നാം ദിവസം യുവതി കുഴഞ്ഞുവീണതിനാൽ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തതായും അന്വേഷണം തുടങ്ങിയതായും ജാബുവ എസ്.പി അഗം ജയ്ൻ പറഞ്ഞു. 

Tags:    
News Summary - MP: Woman dies after being beaten with chains by tantric

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.