ന്യൂഡൽഹി: ശുചീകരണ പരിപാടിയുടെ ഭാഗമായി പാർലമെൻറ് വളപ്പിൽ ചൂലുമായി സിനിമ താരവ ും ബി.ജെ.പി എം.പിയുമായ ഹേമമാലിനി. കണക്കിനു കളിയാക്കി ജമ്മു-കശ്മീർ മുൻമുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഉമർ അബ്ദുല്ല. കരിയില പോലുമില്ലാത്ത പാർലമെൻറ് വളപ്പിൽ സുരക്ഷ വലയത്തിന് നടുവിലായിരുന്നു അടിച്ചുവാരൽ. സമൂഹമാധ്യമങ്ങളിൽനിന്ന് കനത്ത പരിഹാസമാണ് ഹേമമാലിനിക്കും ചൂലുമായി ഇറങ്ങിയ സഹമന്ത്രി അനുരാഗ് സിങ് ഠാകുറിനും ഏറ്റുവാങ്ങേണ്ടി വന്നത്.
ലോക്സഭ സ്പീക്കർ ഒാം ബിർലയാണ് സ്വച്ഛ് ഭാരത് അഭിയാെൻറ ഭാഗമായി ശനിയാഴ്ച പാർലമെൻറ് വളപ്പ് ശുചീകരണം പ്രഖ്യാപിച്ചത്. ഇന്ത്യയിൽ ഏറ്റവും വൃത്തിയായി സൂക്ഷിക്കുന്ന സ്ഥലമാണ് പാർലമെൻറ് പരിസരമെന്നിരിക്കെ, അവിടെ എന്തു ശുചീകരണമാണ് ഹേമമാലിനിയും സംഘവും നടത്തിയതെന്ന് ഉമർ അബ്ദുല്ല ചോദിച്ചു. അടുത്തയാഴ്ച സ്വന്തം മണ്ഡലമായ മഥുരയിൽ ശുചിത്വ പരിപാടിക്ക് ഇറങ്ങുമെന്ന ഹേമമാലിനിയുടെ പ്രഖ്യാപനത്തെയും ഉമർ അബ്ദുല്ല പരിഹസിച്ചു: ‘മാഡം അടുത്ത തവണ ചൂലെടുക്കുന്നതിനു മുമ്പ്, നന്നായി അടിച്ചു വാരാൻ സ്വകാര്യമായി പരിശീലിക്കണം. എന്നിട്ടു വേണം ഫോേട്ടാക്ക് പോസ് ചെയ്യുന്നതിന് കളത്തിലിറങ്ങാൻ.’’ അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.