വിവേക് സാംതാനി 

മുസ്ലിംവിരുദ്ധ പരാമർശങ്ങൾ; സ്റ്റാൻഡ്അപ്പ് കോമേഡിയൻ വിവേക് സാംതാനിക്കെതിരെ പരാതിയുമായി എം.എസ്.എഫ്

ന്യൂഡൽഹി: സ്റ്റാൻഡ്അപ്പ് കോമേഡിയൻ വിവേക് സാംതാനിക്കെതിരെ കേസെടുക്കാൻ പരാതി നൽകി എം.എസ്.എഫ് ഡൽഹി യൂണിവേഴ്സിറ്റി. ഡൽഹി സർവകലാശാലയിലെ ദയാൽ സിംഗ് കോളജിൽ സംഘടിപ്പിച്ച സോഷ്യൽ ഫെസ്റ്റിൽ സംതാനി നടത്തിയ മുസ്ലിംവിരുദ്ധ പരാമർശങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് എം.എസ്.എഫ് പരാതി നൽകിയത്.


മുസ്ലിം വിഭാഗത്തിനെതിരെ ചാവേർ, തീവ്രവാദം തുടങ്ങിയ വാക്കുകളും അശ്ലീല പദങ്ങളും ഉപയോഗിച്ചുള്ള സംതാനിയുടെ പ്രസംഗത്തിന്റെ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വ്യാപിച്ചിരുന്നു. സംതാനിക്കെതിരെ ഉടനടി നടപടി ആവശ്യപ്പെട്ടുകൊണ്ട് ലോധി കോളനി പൊലീസ് സ്റ്റേഷനിലാണ് എം.എസ്.എഫ് കേസ് ഫയൽ ചെയ്തിട്ടുള്ളത്.

Tags:    
News Summary - msf files police complaint against vivek samtani over Islamophobic comments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.