യു.പിയിൽ വിദ്വേഷ ആക്രമണത്തിനിരയായ വിദ്യാർഥിയുടെ കുടുംബത്തെ എം.എസ്.എഫ് നേതാക്കൾ സന്ദർശിച്ചു

മുസഫർനഗർ : ഉത്തർപ്രദേശിലെ മുസഫർ നഗറിൽ മുസ്‌ലിം വിദ്യാർഥിയെ ക്ലാസ് മുറിയിൽ പരസ്യമായി തല്ലിയ സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു. സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ സ്‌കൂളുകളെ വർഗീയവൽക്കരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത കാലത്തായി ന്യൂനപക്ഷങ്ങൾക്ക് ഭയാനകമായ ഇടങ്ങളായി മാറുകയാണ്.

രാജ്യത്തിന്റെ ഭാവി തലമുറയായ വിദ്യാർഥികളിൽ വർഗീയ വിഷം കുത്തിവച്ചാൽ രാഷ്ട്രം എങ്ങനെ സൃഷ്ടിപരമായി പുരോഗമിക്കുമെന്ന് അദ്ദേഹം ചോദിച്ചു. മുസ് ലിം വിദ്യാർഥിയെ അടിക്കാൻ സഹപാഠികളോട് ആവശ്യപ്പെട്ട അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും സാജു ആവശ്യപെട്ടു.

ഭീതിയുടെ നിമിഷത്തിൽ സാന്ത്വനമേകാൻ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സിറാജുദ്ധീൻ നദ്വിയുടെ നേതൃത്വത്തിൽ എം.എസ്.എഫ് സംഘം കുടുംബത്തെ സന്ദർശിച്ചു, പിതാവ് ഇർഷാദുമായി മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എംപി എന്നിവർ ഫോണിൽ സംസാരിച്ചു. കുടുംബത്തിന് എല്ലാ പിന്തുണയും നേതാക്കൾ വാഗ്ദാനം ചെയ്തു. രാഷ്ട്രത്തിൽ ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും വിദ്യാഭ്യാസം തുടരാൻ മുസ്ലിം വിദ്യാർത്ഥികൾക്ക് സുരക്ഷ വേണമെന്ന് എം.എസ്.എഫ് നേതാക്കൾ  ആവശ്യപ്പെട്ടു.

Tags:    
News Summary - MSF leaders visited the family of the student who was subjected to hate attack in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.