ന്യൂഡല്‍ഹി: രാജ്യത്ത് ഫാഷിസം എല്ലാ മേഖലകളിലും പിടിമുറുക്കുമ്പോള്‍ മതേതരചേരിയെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഉന്നത കലാലയങ്ങളിലടക്കം മുസ്ലിം, ദലിത് പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ കടുത്ത വിവേചനത്തിനിരയാവുന്നത് തുടരുകയാണ്. ജെ.എൻ.യു വിദ്യാര്‍ഥി നജീബ് അഹമ്മദിെൻറ തിരോധാനം സി.ബി.ഐ അന്വേഷിക്കുക, ഇ. അഹമ്മദിെൻറ മൃതദേഹത്തോട് കാണിച്ച അനാദരവ് സംയുക്ത പാർലമെൻററി സമിതി അന്വേഷിക്കുക തുടങ്ങിയവ ഉന്നയിച്ച് ഡൽഹിയിൽ എം.എസ്.എഫ് നടത്തിയ ധര്‍ണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് രാഷ്്ട്രീയ സമിതി അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.
എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, എം.ഐ. ഷാനവാസ്, കെ.സി. വേണുഗോപാൽ, എൻ.കെ. പ്രേമചന്ദ്രൻ, പി.വി. അബ്ദുൽ വഹാബ്, രാഹുൽ (ബാപ്സ), വസിം (എസ്.െഎ.ഒ), വിഷ്ണു (എൻ.എസ്.യു), എം.എസ്.എഫ് േദശീയ ഭാരവാഹികളായ ടി.പി. അശറഫലി, മന്‍സൂര്‍ ഹുദവി, ഇ. ഷമീർ, പി.വി. അഹമ്മദ് സാജു, എൻ.എ. കരീം, മിസ്അബ് കീഴരിയൂർ, എം.പി. നവാസ്, യൂസുഫ് വല്ലാഞ്ചിറ, റിയാസ് നാലകത്ത് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.