ലഖ്നോ: വാരണാസിയിലെ മുഗൾസാരി റെയിൽവേ സ്റ്റേഷെൻറ പേര് മാറ്റി കേന്ദ്രസർക്കാർ. മുഗുൾസാരി റെയിൽവേ സ്റ്റേഷന് ആർ.എസ്.എസ് നേതാവ് ദീൻ ദയാൽ ഉപാധ്യായയുടെ പേരാണ് സർക്കാർ പുതുതായി നൽകിയിരിക്കുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥെൻറ അപേക്ഷ പരിഗണിച്ചാണ് നടപടി.
മുഗൾസാരി റെയിൽവേ സ്റ്റേഷെൻറ പേര് മാറ്റാനുള്ള തീരുമാനത്തിനെതിരെ എസ്.പി, ബി.എസ്.പി എം.പിമാർ രാജ്യസഭയിൽ ബഹളമുയർത്തി. രാജ്യത്തിെൻറ സ്വാതന്ത്ര സമരത്തിന് ഒരു സംഭാവനയും നൽകാത്തവരുടെ പേരുകളാണ് റെയിൽവേ സ്റ്റഷനുകൾക്ക് നൽകുന്നതെന്നും എസ്.പി അംഗങ്ങൾ കുറ്റപ്പെടുത്തി. എങ്കിൽ രാജ്യത്തിെൻറ പേര് തന്നെ മാറ്റി കൂടെയെന്ന് എസ്.പി അംഗങ്ങൾ ചോദിച്ചു. മുഗളരുടെ പേരിൽ സ്റ്റേഷൻ ആകാമെന്നും പണ്ഡിറ്റ് ദീന ദയാൽ ഉപാധ്യയുടെ പേരിൽ പാടില്ലെന്നുമുള്ളത് തെറ്റായ വീക്ഷണമാണെന്ന് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി മറുപടി പറഞ്ഞു. ചരിത്രം വായിക്കണമെന്നും അദ്ദേഹം മഹാനായിചിന്തകനായിരുന്നുവെന്നും നഖ്വി അഭിപ്രായപ്പെട്ടു.
മുംബൈയിലെ ഛത്രപജി ശിവജി ടെർമിനലിെൻറ പേര് ഛത്രപജി ശിവജി മഹാരാജ ടെർമിനിൽ എന്നാക്കി മാറ്റിയിരുന്നു. ഇത്തരത്തിൽ പല പ്രശ്സതമായ റെയിൽവേ സ്റ്റേഷനുകൾക്കും പേര് കേന്ദ്രസർക്കാർ മാറ്റിയിത് വിവാദത്തിന് കാരണമായിരുന്നു. ഇതിെൻറ തുടർച്ചയായാണ് മുഗൾസാരി റെയിൽവേ സ്റ്റേഷെൻറ പേരും മാറ്റിയത്. രാജ്യത്തെ ഏറ്റവും പുരാതനമായ റെയിൽവേ സ്റ്റേഷനുകളിലൊന്നാണിത്. 1862ൽ ബ്രീട്ടിഷുകാരാണ് നിർമാണം നടത്തിയതും പേര് നൽകിയതും.
നേരത്തെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട രാംനാഥ് കോവിന്ദ് ദീൻ ദയാൽ ഉപാധ്യായയെ ഗാന്ധിജിയുമായി ഉപമിച്ചതും വിവാദങ്ങൾക്ക് കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.