മുംബൈ: മുകേഷ് അംബാനിയുടെ വീടിനടുത്ത് ഭീഷണിക്കത്തും സ്ഫോടകവസ്തുക്കളുമായി സ്കോർപിയോ കാർ കണ്ടെത്തിയ കേസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.െഎ.എ) കൈമാറി. സ്കോർപിയോ കണ്ടെത്തിയത്, കാറിെൻറ ഉടമ മൻസുഖ് ഹിരേെൻറ ദുരൂഹമരണ കേസുകൾ മഹാരാഷ്ട്ര സർക്കാർ ഭീകരവിരുദ്ധ സേനക്ക് (എ.ടി.എസ്) കൈമാറി രണ്ടു ദിവസം തികയും മുമ്പാണിത്.
ഇരുകേസും എ.ടി.എസ് തന്നെ അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി തിങ്കളാഴ്ചയും നിയമസഭയിൽ ആവർത്തിച്ചിരുന്നു. കേസ് ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് എൻ.െഎ.എ. അതേസമയം, മൻസുഖ് ഹിരേെൻറ മരണം എ.ടി.എസ് തന്നെ അന്വേഷിക്കും. ഹിരേെൻറ ഭാര്യയുടെ പരാതിയിൽ അജ്ഞാതർക്കെതിരെ കൊലപാതകത്തിന് കേസെടുത്ത എ.ടി.എസ് അന്വേഷണമാരംഭിച്ചു.
കഴിഞ്ഞ 25നാണ് ജലാറ്റിൻ സ്റ്റിക്കുകളുമായി അംബാനിയുടെ വീടിനടുത്ത് സ്കോർപിയോ കണ്ടെത്തിയത്. കാർ കൊണ്ടുനിർത്തിയ ഡ്രൈവർ, അയാളുമായി കടന്നുകളഞ്ഞ വെള്ള ഇന്നോവ കാർ എന്നിവയെ കുറിച്ച് പൊലീസിന് ഇതുവരെ തുമ്പുകിട്ടിയിട്ടില്ല. ഇതിനിടയിലാണ് വെള്ളിയാഴ്ച കാറുടമയുടെ ദുരൂഹമരണം. കേസ് എൻ.െഎ.എക്ക് കൈമാറണമെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
അർണബ് ഗോസ്വാമിക്ക് എതിരായ കേസുകൾ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സചിൻ വാസെക്ക് സംഭവത്തിൽ പങ്കുണ്ടെന്നാണ് ഫഡ്നാവിസിെൻറ ആരോപണം. എ.ടി.എസിൽ വിശ്വാസമില്ലാതെ കേസ് എൻ.െഎ.എക്ക് കൈമാറുന്നതിൽ ദുരൂഹതയുണ്ടെന്നും സത്യം പുറത്തുകൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
ഇത് രണ്ടാം തവണയാണ് കേന്ദ്രം മഹാരാഷ്ട്രയെ മറികടന്ന് കേസുകൾ എൻ.െഎ.എക്ക് കൈമാറുന്നത്. പ്രമുഖ ആക്ടിവിസ്റ്റുകൾ അറസ്റ്റിലായ ഭീമ കൊറഗോവ് കേസിൽ ശിവസേന സർക്കാർ പുനരന്വേഷണത്തിന് തയാറായപ്പോൾ കേസ് എൻ.െഎ.എക്ക് കൈമാറിയത് വിവാദമായിരുന്നു. ബി.ജെ.പി ഭരണകാലത്തെ കേസാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.