ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ. ഇന്ത്യ ടുഡേയാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്തത്. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് ഉൽ-ഹിന്ദ് എന്ന പേരിൽ സന്ദേശം നൽകാൻ ഉപയോഗിച്ച ടെലിഗ്രാം ചാനൽ ഉണ്ടാക്കിയത് തിഹാർ ജയിലിലെന്നാണ് ഇന്‍റലിജൻസ് ഉദ്യോഗസ്ഥരുടെ അവകാശവാദം.
ടെലിഗ്രാം ചാനൽ നിർമിക്കാൻ ഉപയോഗിച്ച നമ്പർ ഇന്‍റലിജൻസ് ഏജൻസി തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ഇന്ത്യ ടുഡേ പറയുന്നത്. നിലവിൽ എൻ.ഐ.എയാണ് കേസ് അന്വേഷിക്കുന്നത്.
ഫെബ്രുവരി 25നാണ് അംബാനിയുടെ വീടിനടുത്ത് നിന്ന് സ്ഫോടക വസ്തുക്കളുമായി വാഹനം കണ്ടെടുത്തത്. 20 ജലാറ്റിൻ സ്റ്റിക്കുകളുൾപ്പടെയുള്ള സ്ഫോടക വസ്തുക്കളാണ് കണ്ടെടുത്തത്. ഇതിന് പിന്നാലെ വാഹനത്തിന്‍റെ ഉടമ ദുരൂഹ സാഹചര്യത്തിൽ മരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.