മുംബൈ: മുകേഷ് അംബാനിയുടെ വീടിനടുത്ത് ജലാറ്റിൻ സ്റ്റിക്കുകളുമായി കണ്ടെത്തിയ സ്േകാർപിയോയുടെ ഉടമ മൻസുഖ് ഹിരേെൻറ മരണത്തിൽ ദുരൂഹതയേറുന്നു. വ്യാഴാഴ്ച പൊലീസ് ഉദ്യോഗസ്ഥനെ കാണാൻപോയ മൻസൂഖിെൻറ മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് മുബ്രയിലെ കടലിടുക്കിൽ കണ്ടെത്തുകയായിരുന്നു. മാസ്കിട്ട നിലയിലായിരുന്നു മൃതദേഹം.
എന്നാൽ, വായിൽ ടവലുകൾ തിരുകിയ നിലയിലായിരുന്നുവെന്നാണ് മൃതദേഹം പുറത്തെടുത്തവർ പറയുന്നത്. പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ ക്ഷതമൊന്നും കണ്ടെത്തിയിട്ടില്ല. ആന്തരികാവയവങ്ങളുടെ പരിശോധനക്ക് ശേഷമേ മരണകാരണം വ്യക്തമാകൂ. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
കാന്തിവല്ലി ക്രൈം ഇൻറലിജൻസ് യൂനിറ്റിലെ (സി.െഎ.യു) 'താവ്ഡെ' വിളിച്ചതിനെ തുടർന്നാണ് വ്യാഴാഴ്ച രാത്രി എട്ടിന് മൻസുഖ് വീട്ടിൽനിന്ന് ഇറങ്ങിയതെന്ന് അദ്ദേഹത്തിെൻറ മകനും ഭാര്യയും പറഞ്ഞു.
ഗോഡ്ബന്ദറിൽ ചെന്ന് കാണാനായിരുന്നുവത്രെ ഉദ്യോഗസ്ഥൻ പറഞ്ഞത്. ഒാട്ടോയിലാണ് മൻസുഖ് പോയത്. രാത്രി 10.30ഓടെ മൻസുഖിെൻറ ഫോൺ നിലച്ചെന്നും ബന്ധുക്കൾ പറഞ്ഞു. മൻസുഖ് കൊല്ലപ്പെട്ടതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ, താവ്ഡെ എന്നയാൾ സി.െഎ.യുവിലില്ല. മഹാരാഷ്ട്ര എ.ടി.എസ് കേസ് അന്വേഷണം ആരംഭിച്ചു.
മൻസുഖിെൻറ മരണവും സ്ഫോടക വസ്തുക്കളുമായി വാഹനം കണ്ടെത്തിയതും എൻ.െഎ.എക്ക് വിടണമെന്ന ആവശ്യം ബി.ജെ.പി ആവർത്തിച്ചു. ടി.ആർ.പി കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ സി.െഎ.യുവിലെ അസിസ്റ്റൻറ് ഇൻസ്പെക്ടർ സച്ചിൻ വാസെക്ക് നേരെയാണ് ബി.ജെ.പിയുടെ നീക്കം. സച്ചിൻ വാസെക്ക് സംഭവത്തിൽ ബന്ധമുണ്ടെന്നാണ് ആരോപിക്കുന്നത്. സച്ചിൻ അടക്കം പൊലീസുകാരും മാധ്യമപ്രവർത്തകരും തന്നെ ദ്രോഹിക്കുന്നുവെന്ന് ആരോപിച്ച് വ്യാഴാഴ്ച മൻസുഖ് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, പൊലീസ് കമീഷണർ എന്നിവർക്ക് പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.