മുക്താർ അൻസാരി

മുക്താർ അൻസാരിയുടെ ആന്തരാവയവ റിപ്പോർട്ടിൽ വിഷാംശം കണ്ടെത്താനായില്ലെന്ന് അധികൃതർ; എതിർപ്പുമായി സഹോദരൻ

ലഖ്നോ: ഉത്തർപ്രദേശ് എം.എൽ.എയായിരുന്ന മുക്താർ അൻസാരിയുടെ ആന്തരാവയവ റിപ്പോർട്ടിൽ വിഷാംശം കണ്ടെത്താനായില്ലെന്ന് അധികൃതർ. അൻസാരിയുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്ന് കുടുംബം ആരോപിച്ചിരുന്നു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം ഹൃദയാഘാതമെന്നായിരുന്നു.

ബുധനാഴ്ച വന്ന ഫോറൻസിക് ലാബ് റിപ്പോർട്ടിലും വിഷ സാന്നിധ്യം കണ്ടെത്താനായില്ലെന്നും റിപ്പോർട്ട് ബന്ദ അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് കൈമാറിയെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗാസിപൂർ സീറ്റിൽ സമാജ്വാദി പാർട്ടിയിൽ നിന്ന് മത്സരിക്കുന്ന അൻസാരിയുടെ സഹോദരൻ അഫ്സൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ആന്തരികാവായവ റിപ്പോർട്ടിലും അവിശ്വാസം പ്രകടിപ്പിച്ചു. നഖത്തിന്‍റെയോ മുടിയുടെയോ സാമ്പിളുകൾ പരിശോധിക്കാതെയാണ് റിപ്പോർട്ട് പുറത്തുവിട്ടതെന്നും സാധാരണ ഗതിയിൽ ആറു മാസത്തിലേറെ എടുക്കുന്ന ആന്തരാവയവ റിപ്പോർട്ട് ഒരു മാസം കൊണ്ട് വന്നതിൽ സംശയമുണ്ടെന്നും അഫ്സൽ ആരോപിച്ചു.

മാർച്ച് 28നാണ് മുക്താർ അൻസാരി ബന്ദയിലെ ജയിലിൽ വെച്ച് മരിച്ചത്. നിരവധി തവണ എം.എൽ.എയായിരുന്ന അൻസാരി നിരവധി അറുപതോളം കേസുകളിൽ പ്രതിയായിരുന്നു

Tags:    
News Summary - Mukhtar Ansari's viscera report rules out poisoning, brother questions findings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.