അറ്റോർണി ജനറൽ സ്ഥാനത്ത് തുടരാനില്ലെന്ന് മുകുൾ റോഹ്തകി

ന്യൂഡൽഹി: അറ്റോർണി ജനറൽ സ്ഥാനത്ത് തുടരാനില്ലെന്ന് മുകുൾ റോഹ്തകി. ഇക്കാര്യം അറിയിച്ച് റോഹ്തകി കേന്ദ്ര സർക്കാരിന് കത്തയച്ചു. റോഹ്തകിയുടെ കാലാവധി നീട്ടി കേന്ദ്രം നേരത്തെ ഉത്തരവിറക്കിയിരുന്നു. മൂന്ന് വർഷം സർക്കാരിനെ സേവിച്ചുവെന്നും ഇനി സ്വകാര്യ പ്രാക്ടീസിലേക്ക് മടങ്ങി പോകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം സർക്കാരിനെ അറിയിച്ചു. 

കേന്ദ്രത്തിൽ നിയമ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന അരുൺ ജെയ്‌റ്റിലിയുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് മുകുൾ റോഹ്തകി. വാജ്‌പോയി സർക്കാരിൽ ജെയ്‌റ്റിലി നിയമ മന്ത്രി ആയിരുന്ന സമയത്തു റോഹ്തഗി അഡിഷണൽ സോളിസിറ്റർ ജനറലായി പ്രവർത്തിച്ചിരുന്നു.
 

Tags:    
News Summary - Mukul Rohatgi to step down from Attorney General's post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.