മുകുൾ റോഹ്ത്തഗി വീണ്ടും അറ്റോർണി ജനറലാകുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗി വീണ്ടും ഇന്ത്യൻ അറ്റോർണി ജനറലാകുമെന്ന് റിപ്പോർട്ട്. അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ വിരമിച്ചതിന് ശേഷമായിരിക്കും മുകുൾ റോഹ്ത്തഗി അറ്റോർണി ജനറലാവുക. 2017ലാണ് അറ്റോർണി ജനറൽ സ്ഥാനത്തു നിന്ന് മുകുൾ റോഹ്ത്തഗി പടിയിറങ്ങിയത്. അതിനു ശേഷം കെ.കെ. വേണുഗോപാൽ ചുമതലയേറ്റു. വേണുഗോപാലിന്റെ അഞ്ചു വർഷത്തെ സേവനം സെപ്റ്റംബർ 30-ന് അവസാനിക്കും.

2020 ൽ മൂന്ന് വർഷം പൂർത്തിയാക്കിയപ്പോൾ, 91 കാരനായ വേണുഗോപാൽ, തന്റെ പ്രായം കാരണം തന്നെ വിട്ടയക്കണമെന്ന് കേന്ദ്രത്തോട് അഭ്യർഥിച്ചിരുന്നു. ഒരു ടേം കൂടി തുടരാൻ സർക്കാർ അഭ്യർഥിച്ചെങ്കിലും 2022ൽ വിരമിക്കാൻ അനുവദിക്കണ​െമന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒക്‌ടോബർ ഒന്നിന് മുകുൾ റോഹ്ത്തഗി തന്റെ രണ്ടാം ഘട്ടം ആരംഭിക്കുമെന്നാണ് സൂചന.

Tags:    
News Summary - Mukul Rohatgi To Return As Attorney General On October 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.