ന്യൂഡൽഹി: മുൻ അറ്റോണി ജനറൽ മുകുൾ റോത്തഗിയുടെ ഭാര്യ വസുധ റോത്തഗിയുടെ പേരിൽ കോടികളുടെ ബംഗ്ലാവ്. ഡൽഹിയിലെ ഗോൾഫ് ലിങ്ക്സിൽ 2,160 ചതുരശ്ര അടി വിസ്തീർണമുള്ള ബംഗ്ലാവിന് 160 കോടി രൂപ വിലമതിക്കും.
ഫെബ്രുവരി 24നാണ് ബംഗ്ലാവിന്റെ രജിസ്ട്രേഷൻ പൂർത്തിയായത്. വസ്തു രജിസ്റ്റർ ചെയ്യുന്നതോടനുബന്ധിച്ച് റോത്തഗിയുടെ കുടുംബം 6.4 കോടിയുടെ സ്റ്റാമ്പ് ഡ്യൂട്ടി നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. വിൽപ്പന നടന്ന കാര്യം മുകുൾ റോത്തഗി സ്ഥിരീകരിച്ചിട്ടുണ്ട്.
ഡൽഹിയിലെ കണ്ണായ ഭാഗങ്ങളിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടുന്നവരുടെ പട്ടികയിലേക്ക് ഇപ്പോൾ മുകുൾ റോത്തഗിയും എത്തിയിരിക്കുകയാണ്. കഴിഞ്ഞവർഷം സോളിസിറ്റർ ജനറലായിരുന്ന ഗോപാൽ സുബ്രഹ്മണ്യം ഡൽഹിയിലെ സുന്ദർ നഗറിൽ 85 കോടിയുടെ ബംഗ്ലാവ് വാങ്ങിയിരുന്നു. അടുത്തിടെ റെയ്റ്റ്ഗേൻ സ്ഥാപകൻ ഭാനു ചോപ്ര ഗോൾഫ് ലിങ്ക്സിൽ 127.5 കോടിയുടെ ബംഗ്ലാവ് വാങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.