കോൺഗ്രസ് നേതാവ് മുകുൾ വാസ്നിക്കിനെ മധ്യപ്രദേശിന്‍റെ ചുമതലയിൽനിന്നു മാറ്റി

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് മുകുൾ വാസ്നിക്കിനെ മധ്യപ്രദേശിന്റെ ചുമതലയിൽനിന്നു മാറ്റി. ജയപ്രകാശ് അഗർവാളിനാണ് പകരം ചുമതല.

സംഘടനാ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ അവസരമൊരുക്കണമെന്ന മുകുൾ വാസ്നിക്കിന്റെ ആവശ്യപ്രകാരമാണ് സ്ഥാനമാറ്റമെന്ന് കോൺഗ്രസ് പ്രഡിഡന്റ് സോണിയ ഗാന്ധിക്കുവേണ്ടി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.

മധ്യപ്രദേശിന്റെ ചുമതലയിൽനിന്നു മാറ്റിയെങ്കിലും മുകുൾ വാസ്നിക് എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി തുടരും. അടുത്ത വർഷമാണ് മധ്യപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മധ്യപ്രദേശിന്റെ ചുമതലയിൽ മുകുൾ വാസ്നിക്കിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമായിരുന്നെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.

Tags:    
News Summary - Mukul Wasnik removed from the post of Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.