ലക്നൗ : സമാജ്‌വാദി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മുലായം സിംഗ് യാദവ് ജനുവരി അഞ്ചിന് വിളിച്ചുചേര്‍ത്ത ദേശീയ കണ്‍വന്‍ഷന്‍ മാറ്റിവച്ചു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവപാല്‍ യാദവാണ് കണ്‍വെന്‍ഷന്‍ മാറ്റിവെച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ കണ്‍വെന്‍ഷന്‍ മാറ്റിയതിന്‍റെ കാരണമോ മാറ്റിവെച്ച കൺവെൻഷൻ എന്ന് നടത്തും എന്നതിനെക്കുറിച്ചോ വ്യക്തമാക്കിയിട്ടില്ല.
കണ്‍വെന്‍ഷന്‍ മാറ്റിവെച്ചതായും പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും അവരവരുടെ മണ്ഡലത്തില്‍ പാര്‍ട്ടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്നും ശിവപാല്‍ യാദവ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
പാര്‍ട്ടിയിലെ ഒട്ടുമിക്ക മുതിര്‍ന്ന നേതാക്കളും ജില്ലാ അധ്യക്ഷന്മാരും എം.എ.ല്‍എമാരും അഖിലേഷ് യാദവ് ഇന്നലെ വിളിച്ചുചേര്‍ത്ത കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. 229 എംഎല്‍എമാരില്‍ 200 പേരുടെയും 30 എംഎല്‍സിമാരുടെയും പിന്തുണ അഖിലേഷിനുണ്ട്. ഈ സാഹചര്യത്തിലാണ് കണ്‍വെന്‍ഷന്‍ മാറ്റിവെച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
അതിനിടെ പാര്‍ട്ടി ആസ്ഥാനം പിടിച്ചെടുത്ത അഖിലേഷ് യാദവിനും കൂട്ടര്‍ക്കുമെതിരെ മുലായംസിംഗ് യാദവ് കേന്ദ്രതിരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്നിയുന്നു. ഔദ്യോഗികവിഭാഗം തങ്ങളാണെന്നും തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിള്‍ തങ്ങൾക്ക് ലഭിക്കണമെന്നും മുലായം കമീഷനോട് ആവശ്യപ്പെടും. മുലായം സിംഗ് യാദവ്, ശിവപാല്‍ യാദവ്, അമര്‍ സിംഗ് എന്നിവരടങ്ങുന്ന സംഘമാകും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.