ചെന്നൈ: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന കേന്ദ്ര സർക്കാറിന്റെ നിലപാടാണോയെന്ന് വ്യക്തമാക്കണമെന്ന് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ ശെൽവപെരുന്തകൈ എം.എൽ.എ. വിഷലിപ്തമായ പരാമർശങ്ങൾ നടത്തി ജനങ്ങൾക്കിടയിൽ ഭീതിയും പരിഭ്രാന്തിയും സൃഷ്ടിക്കാനാണ് സുരേഷ് ഗോപി ശ്രമിച്ചത്.
അണക്കെട്ടുമായി ബന്ധപ്പെട്ട മുൻകാല പ്രശ്നങ്ങളും സുപ്രീം കോടതി വിധികളും വായിക്കാതെയാണ് അദ്ദേഹം അടിസ്ഥാനരഹിതമായ അഭിപ്രായപ്രകടനം നടത്തിയത്. ഈ അവകാശവാദം അനുസരിച്ചുള്ള കോടതി വിധികളെ വിമർശിക്കുന്നത് നഗ്നമായ കോടതിയലക്ഷ്യമാണ്. മുഖ്യമന്ത്രിമാരായ പിണറായി വിജയനും എം.കെ. സ്റ്റാലിനും ഇക്കാര്യത്തിൽ പ്രതികരിക്കണമെന്നും ശെൽവപെരുന്തകൈ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.