മുല്ലപ്പെരിയാർ: കേരളം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന്​ തമിഴ്​നാട്​

ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം തെറ്റിദ്ധരിപ്പിക്കുകയാണെന്ന ആരോപണം ഉന്നയിച്ച്​ തമിഴ്നാട്. സുപ്രീംകോടതിയിലാണ്​ തമിഴ്​നാട്​ നിലപാടറിയിച്ചത്​. ജലനിരപ്പ് സംബന്ധിച്ച് തമിഴ്നാട് കോടതിയിൽ മറുപടി സത്യവാങ്ങ്മൂലം നൽകി. ബേബി ഡാമിൽ അറ്റകുറ്റപണി നടത്തുന്നില്ലെന്നും മരം മുറിയ്ക്കാൻ അനുമതി നൽകുന്നില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

മുല്ലപ്പെരിയാര്‍ കേസ് ശനിയാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ വെള്ളിയാഴ്ച രാത്രി സത്യവാങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്​. കഴിഞ്ഞ ദിവസം കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടിയായാണ് തമിഴ്‌നാടിന്‍റെ പുതിയ സത്യവാങ്മൂലം.

മുല്ലപ്പെരിയാര്‍ അണക്കെട്ട് നിലവില്‍ സുരക്ഷിതമാണെന്നാണ് സത്യവാങ്മൂലത്തില്‍ തമിഴ്‌നാട് ഉന്നയിക്കുന്ന പ്രധാന വാദം. ബേബി ഡാമിലെ മരംമുറിയുമായി ബന്ധപ്പെട്ട്​ വിവാദങ്ങൾക്കിടെയാണ്​ തമിഴ്​നാടിന്‍റെ സത്യവാങ്​മൂലം.

അതേസമയം മുല്ലപ്പെരിയാറിലെ ജലനിരപ്പ്​ 139.5 അടിയിലെത്തി. തമിഴ്​നാട്​ ഡാമിൽ നിന്നും കൊണ്ടു പോകുന്ന ജലത്തിന്‍റെ അളവിൽ നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്​. ഇടുക്കി ഡാമിലെ ജലനിരപ്പിലും വർധനയുണ്ടായിട്ടുണ്ട്​. 2398.46 അടിയാണ്​ ഇടുക്കിയിലെ ജലനിരപ്പ്​. ഇടുക്കി ഡാമിൽ ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​.  

Tags:    
News Summary - Mullaperiyar: Tamil Nadu says Kerala is misleading

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.