മുംബൈ വിമാനത്താവളത്തി​ൽ റൺവേ ഇന്നും നാളെയും ആറു മണിക്കൂർ അടച്ചിടും

മുംബൈ: മുംബൈ ഛത്രപതി ശിവജി അന്താരാഷ്​ട്ര വിമാനത്താവളത്തിൽ പ്രധാന റൺവേ രണ്ടു ദിവസത്തേക്ക്​ ഭാഗികമായി അടച്ചിടും. ഇന്നും നാളെയും  ആറു മണിക്കൂർ നേരമാണ്​​​​ പ്രധാന റൺവേ അടച്ചിടുക. വർഷകാലത്തിന്​ മുമ്പ്​ അറ്റകുറ്റപണികൾ ചെയ്യുന്നതിനാണ്​ റൺവേ ഭാഗികമായി അടക്കുന്നത്​.

പ്രധാന റൺവേ 09/27, സെക്കൻററി റൺവേ 14/32 എന്നിവ രാവിലെ 11 മണിമുതൽ വൈകിട്ട്​ അഞ്ചുവരെയാണ്​ അടച്ചിടുന്നത്​. പ്രധാന റൺവേയിൽ നിന്ന്​ മണിക്കൂറിൽ 48 വിമാനങ്ങൾ പുറപ്പെടുകയും ഇറക്കുകയും ചെയ്യാം. സെക്കൻററി റൺവേയിൽ നിന്ന്​ മണിക്കൂറിൽ 35 വിമാനങ്ങൾ ഇറക്കുകയും പുറപ്പെടുകയും ചെയ്യാറുണ്ട്​.

റൺവേ ഭാഗികമായി അടച്ചതിനെ തുടർന്ന്​ മുംബൈയിൽ നിന്നുള്ള 100 ഒാളം സർവീസുകൾ നിർത്തിവെച്ചു. ജെറ്റ്​ എയർവേസി​​​​​െൻറ 70 ആഭ്യന്തര സർവീസുകളും ഏതാനും രാജ്യാന്തര സർവീസുകളും റദ്ദാക്കിയിട്ടുണ്ട്​. സ്​പൈസ്​ ജെറ്റ്​ 18 സർവീസുകൾ റദ്ദാക്കിയതായി അറിയിച്ചു. 
 

Tags:    
News Summary - Mumbai Airport's Main Runway To Remain Partially Shut two days- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.