മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുംബൈ സന്ദർശനത്തിന് തലേദിവസം നഗരത്തിൽ ഡ്രോൺ പറത്തിയതിന് ബിൽഡർക്കെതിരെ ഗാംദേവി പൊലീസ് കേസ് എടുത്തു. സൗത്ത് മുംബൈയിലെ പെഡർ റോഡിലാണ് കേസിനാസ്പദമായ സംഭവമെന്ന് പൊലീസ് അറിയിച്ചു.
പെഡർ റോഡ് വഴി ബാന്ദ്ര കുർല കോംപ്ലസിലേക്ക് ചൊവാഴ്ച പോവുന്നതിനാൽ പൊലീസ് പ്രദേശത്ത് സുരക്ഷ കർശനമാക്കിയിരുന്നു. എന്നാൽ തിങ്കളാഴ്ച പ്രദേശവാസി ഡ്രോൺപറക്കുന്നത് കണ്ടതായി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
എന്നാൽ ബിൽഡർ ഡ്രോൺ പറത്തുന്നതിന് അനുമതി തേടുകയും പൊലീസ് അനുമതി നൽകുകയും ചെയ്തിരുന്നെന്നും എന്നിരുന്നാലും ഡ്രോൺ പറത്തുമ്പോൾ പാലിക്കേണ്ട പല നിബന്ധനകളും ലംഘിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ഡ്രോൺ കണ്ടതോടെ സുരക്ഷസേനകൾക്കിടയിൽ പരിഭ്രാന്തി പടർന്നിരുന്നു. കൂടാതെ സുരക്ഷ നടപടിയെന്ന നിലയിൽ സിറ്റി പൊലീസ് ആന്‍റി ഡ്രോൺ തോക്കുകൾ സ്ഥാപിച്ചു എന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.