മിസ്​ കോളിലൂടെ വ്യാപാരിയുടെ 1.86 കോടി തട്ടി ഹാക്കർമാർ

മുംബൈ: ആറ്​ മിസ്​ കോളിലൂടെ മുംബൈയിലെ വ്യാപാരിക്ക്​ നഷ്​ടമായത്​ രണ്ട്​ കോടി. ഫോണിലേക്ക്​ മിസ്​ഡ്​ കോൾ വന് നത്​ കണ്ട്​ തിരിച്ചു വിളിച്ച മുംബൈ മഹിമയിലുള്ള വസ്​ത്ര വ്യാപാരിക്കാണ്​​ 1.86 കോടി രൂപ നഷ്​ടമായത്​. ​+44 എന്ന ബ്രി ട്ടീഷ്​ കോഡിലാരംഭിക്കുന്ന നമ്പറിൽ നിന്നടക്കമാണ്​ ആറ്​ തവണയോളം മിസ്​ കോളുകൾ വന്നതെന്ന്​ വ്യാപാരി സൈബർ സെല ്ലിനെ അറിയിച്ചു.

ഇൗ നമ്പറിൽ തിരിച്ചുവിളിച്ചതോടെയാണ്​ നമ്പർ ബ്ലോക്​ ആയതായി അറിയുന്നത്​. ഹാക്കർമാർ വ്യാപാരിയുടെ പേരിലുള്ള ഒറിജിനൽ സിം ബ്ലോക്​ ചെയ്ത്​ അതേ പേരിലുള്ള പുതിയ സിം എടുക്കുകയുമായിരുന്നു.​ അതുപയോഗിച്ച്​ രാജ്യത്തെ 14 സംസ്ഥാനങ്ങളിലായുള്ള വ്യാപാരിയുടെ ബാങ്ക്​ അക്കൗണ്ടുകളിൽ നിന്നും രണ്ട്​ കോടിയോളം രൂപ ഇലക്​ട്രോണിക്​ മണി ട്രാൻസ്​ഫർ വഴി പിൻവലിച്ചു.

സിം പ്രവർത്തിക്കാതായതോടെ കസ്റ്റമർ കെയറിൽ വിളിച്ച്​ അന്വേഷിച്ചെങ്കിലും ഡ്യൂപ്ലികേറ്റ്​ സിം എടുക്കാനായി അത്​ ബ്ലോക്​ ചെയ്​തതായാണ്​ മറുപടി ലഭിച്ചത്​. പണം നഷ്​ടമായ സംഭവം കൂടി ശ്രദ്ധയിൽപെട്ട ഉടനെ ബാങ്കിനെ വിവരമറിയിച്ചെങ്കിലും നഷ്​ടമായ തുകയിൽ നിന്നും 20 ലക്ഷം രൂപ മാത്രമാണ്​ തിരിച്ചുപിടിക്കാനായത്​. അവശേഷിച്ച പണം ബാങ്ക്​ ഫ്രീസ്​ ചെയ്യുകയും ചെയ്​തു.

Tags:    
News Summary - Mumbai Businessman Loses Rs 1.86 Crore in SIM Card Fraud-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.