മുംബൈ: ഷാരുഖാന്‍റെ മകൻ ആര്യൻ ഖാന് ലഹരി കേസിൽ ജാമ്യമില്ല. ആര്യന്‍റെ ജാമ്യാപേക്ഷ മുംബൈ മജിസ്ട്രേറ്റ് കോടതി തള്ളി. ഇതിനൊപ്പം അർബാസ് മർച്ചന്‍റ്, മുൺമൺ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയും തള്ളിയിട്ടുണ്ട്. മൂന്ന് പേരോടും സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ നിർദേശിച്ചു. ആര്യൻ ഖാന് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് എൻ.സി.ബി സംഘം കോടതിയിൽ വാദിച്ചു.
എന്നാൽ, ആര്യന്‍റെ പക്കലിൽ നിന്നും ലഹരിവസ്തുക്കൾ പിടിച്ചെടുത്തിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകനും കോടതിയിൽ അറിയിച്ചു. ചോദ്യം ചെയ്യലിൽ ആര്യൻ എല്ലാ വിവരങ്ങളും നൽകിയിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. എൻ.സി.ബി സംഘം ആര്യന്‍റെ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. ആഡംബര കപ്പലിൽ പാർട്ടി നടത്തിയവർ ക്ഷണിച്ചതനുസരിച്ചാണ് ആര്യൻ ഖാൻ എത്തിയതെന്നും പ്രതിഭാഗം വ്യക്തമാക്കി.
ആര്യൻ ഖാൻ ഉൾപ്പടെ എട്ട് പ്രതികളെ കഴിഞ്ഞ ദിവസം 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. കസ്റ്റഡി നീട്ടണമെന്ന എൻ.സി.ബി ആവശ്യം തള്ളിയാണ് പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.