മുംബൈ തീപിടിത്തം: പബ് ഉടമകളെ ഒളിപ്പിച്ചവർ അറസ്​റ്റിൽ

മും​ബൈ: ലോ​വ​ര്‍ പ​രേ​ലി​െ​ല പ്ര​ധാ​ന വാ​ണി​ജ്യ സ​മു​ച്ച​യ​മാ​യ ക​മ​ല മി​ൽ​സി​ലെ മൂ​ന്ന് പ​ബു​ക​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്തവുമായി ബന്ധപ്പെട്ട്​ രണ്ടുപേർ അറസ്​റ്റിൽ. തീപിടിച്ച പബുകളിലൊന്നായ വ​ണ്‍ എ​ബൗ​വി​​​െൻറ ഉടമകൾക്ക്​ ഒളിക്കാൻ സൗകര്യമൊരുക്കിയവരെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. ​ഭൊയ്​വാദ കോടതിയിൽ ഹാജരാക്കിയ ഇവർക്ക്​ 25,000രൂപ വീതമുള്ള ബോണ്ടിൽ ജാമ്യം അനുവദിച്ചു. 

സംഭവത്തിൽ 11 യു​വ​തി​ക​ളു​ള്‍പ്പെ​ടെ 14 പേ​രാണ്​ മ​രിച്ചത്​. പ​രി​ക്കേ​റ്റവർ ചി​കി​ത്സ​യി​ലാ​ണ്. വ്യാ​ഴാ​ഴ്ച അ​ർധരാ​ത്രി 12.30ഒാ​ടെ​യാ​ണ് നാ​ലു​നി​ല കെ​ട്ടി​ട​ത്തി​​​െൻറ ടെ​റ​സി​നു മു​ക​ളി​ല്‍ കെ​ട്ടി​യു​ണ്ടാ​ക്കി​യ അ​റ​ക​ള്‍ക്ക് തീ​പി​ടി​ച്ച​ത്. സ്ഫോ​ട​ന ശ​ബ്​​ദ​ത്തോ​ടെ തീ ​അ​തി​വേ​ഗം പ​ട​രുകയാ​യി​രു​ന്നു. വ​ണ്‍ എ​ബൗ, മൊ​ജൊ ബി​സ്ട്രൊ അ​ട​ക്കം മൂ​ന്ന് പ​ബു​ക​ളി​ലാ​ണ് തീ​പ​ട​ര്‍ന്ന​ത്. വ​ണ്‍ എ​ബൗവി​ല്‍നി​ന്നാ​യി​രു​ന്നു തു​ട​ക്കം. 

വൺ എബൗ ഉടമകളും സഹോദരന്മാരുമായ ഹിതേഷ്​ സാങ്​വി, ജിഗർ സാങ്​വി എന്നിവർക്കും മറ്റൊരു ഉടമ അഭിജിത്​ മങ്കക്കും എതിരെ കേസെടുത്തിട്ടുണ്ട്​. സാങ്​വി സഹോദരന്മാർക്കെതിരെ ലുക്കൗട്ട്​ നോട്ടീസ്​ ഇറക്കുകയും ചെയ്​തു. സംഭവവുമായി ബന്ധപ്പെട്ട്​ 27 സാക്ഷികളുടെ മൊഴി പൊലീസ്​ രേഖപ്പെടുത്തി.
 

Tags:    
News Summary - Mumbai Fire : Two arrested - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.