മുംബൈ: മുംബൈ നഗരത്തെ ലോകത്തിലെ മരങ്ങളുടെ നഗരമായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ (യു.എൻ). യു.എന്നിന്റെ ഭക്ഷ്യ, കാർഷിക ഓർഗനൈസേഷനും ആർബർ ഡേ ഫൗണ്ടേഷനും ചേർന്നാണ് മുംബൈക്ക് മരങ്ങളുടെ നഗരമായി അംഗീകാരം നൽകിയത്.
നഗരത്തിൽ മരങ്ങൾ വെച്ചുപിടിപ്പിച്ചും പരിപാലിച്ചും പച്ചപ്പ് നിലനിർത്തുന്നതിനുള്ള അംഗീകാരമാണിതെന്ന് നഗരസഭ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, കഴിഞ്ഞ ഏതാനും വർഷങ്ങളായി പച്ചപ്പ് ചോരുന്ന നഗരത്തിന് ലോകമരങ്ങളുടെ നഗരമായി അംഗീകാരം ലഭിച്ചതിൽ പരിസ്ഥിതി പ്രവർത്തകർ ആശ്ചര്യം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.