മും​ബൈ തീപിടിത്തം: മാനേജർമാർ അറസ്റ്റിൽ

മും​ബൈ: ക​മ​ല മി​ൽ​സി​ലെ മൂ​ന്ന് പ​ബു​ക​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്തവുമായി ബന്ധപ്പെട്ട്​ വ​ണ്‍ എ​ബൗ പബ്ബിലെ രണ്ട് മാനേജർമാർ അറസ്റ്റിലായി. കെവിൻ ബാബ(35), ലിസ്ബൺ ലോപ്സ്(34) എന്നിവരാണ് അറസ്റ്റിലായത്. ലോ​വ​ര്‍ പ​രേ​ലി​െ​ല പ്ര​ധാ​ന വാ​ണി​ജ്യ സ​മു​ച്ച​യ​മാ​യ കമല മിൽസിൽ ഡിസംബർ 29നുണ്ടായ തീപിടിത്തത്തിൽ 14 പേരാണ് മരിച്ചത്. 

അപകടം നടന്ന സമയത്ത് ഇരുവരും സ്ഥലത്തുണ്ടായിരുന്നുവെങ്കിലും അതിഥികളെ സഹായിക്കാൻ നിൽക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

തീപിടിച്ച പബുകളിലൊന്നായ വ​ണ്‍ എ​ബൗ​വി​​​​​െൻറ ഉടമകൾക്ക്​ ഒളിക്കാൻ സൗകര്യമൊരുക്കിയവരെ ഇന്നലെ​ പൊലീസ് അറസ്​റ്റ്​ ചെയ്​തിരുന്നു. ​ഭൊയ്​വാദ കോടതിയിൽ ഹാജരാക്കിയ ഇവർക്ക്​ 25,000രൂപ വീതമുള്ള ബോണ്ടിൽ ജാമ്യം അനുവദിച്ചു. 

എന്നാൽ കേസിലെ പ്രധാന പ്രതികളും കെട്ടിട ഉടമകളുമായ ഹിതേഷ് സാംഗ്വി, ജിഗാർ സാംഗ്വി, അഭിജിത്ത് മങ്കാർ എന്നിവരെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. 

സംഭവത്തിൽ 11 യു​വ​തി​ക​ളു​ള്‍പ്പെ​ടെ 14 പേ​രാണ്​ മ​രിച്ചത്​. പ​രി​ക്കേ​റ്റവർ ചി​കി​ത്സ​യി​ലാ​ണ്. വ്യാ​ഴാ​ഴ്ച അ​ർധരാ​ത്രി 12.30ഒാ​ടെ​യാ​ണ് നാ​ലു​നി​ല കെ​ട്ടി​ട​ത്തി​​​​​െൻറ ടെ​റ​സി​നു മു​ക​ളി​ല്‍ കെ​ട്ടി​യു​ണ്ടാ​ക്കി​യ അ​റ​ക​ള്‍ക്ക് തീ​പി​ടി​ച്ച​ത്. സ്ഫോ​ട​ന ശ​ബ്​​ദ​ത്തോ​ടെ തീ ​അ​തി​വേ​ഗം പ​ട​രുകയാ​യി​രു​ന്നു. വ​ണ്‍ എ​ബൗ, മൊ​ജൊ ബി​സ്ട്രൊ അ​ട​ക്കം മൂ​ന്ന് പ​ബു​ക​ളി​ലാ​ണ് തീ​പ​ട​ര്‍ന്ന​ത്. വ​ണ്‍ എ​ബൗവി​ല്‍നി​ന്നാ​യി​രു​ന്നു തു​ട​ക്കം. 

വൺ എബൗ ഉടമകളും സഹോദരന്മാരുമായ ഹിതേഷ്​ സാങ്​വി, ജിഗർ സാങ്​വി എന്നിവർക്കും മറ്റൊരു ഉടമ അഭിജിത്​ മങ്കക്കും എതിരെ കേസെടുത്തിട്ടുണ്ട്​. സാങ്​വി സഹോദരന്മാർക്കെതിരെ ലുക്കൗട്ട്​ നോട്ടീസ്​ ഇറക്കുകയും ചെയ്​തു. സംഭവവുമായി ബന്ധപ്പെട്ട്​ 27 സാക്ഷികളുടെ മൊഴി പൊലീസ്​ രേഖപ്പെടുത്തി.


 

Tags:    
News Summary - Mumbai Kamala Mills Fire: Managers of '1 Above' Pub Arrested-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.