മുംബൈ: മകളെയും കൊച്ചുമകളെയും ബലാത്സംഗം ചെയ്ത 65കാരന് ജീവപര്യന്തം തടവുശിക്ഷയും പിഴയും. മഹാരാഷ്ട്രയിലെ മുംബൈ സ്പെഷൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
15 വയസ് മുതൽ മകളെ പിതാവ് ബലാത്സംഗം ചെയ്തിരുന്നു. മകളുടെ വിവാഹശേഷം ബലാത്സംഗ വിവരം പുറത്തുപറഞ്ഞാൽ കൊച്ചുമകളെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി കോടതിയിൽ പറഞ്ഞു.
പിതാവും സഹോദരനും ഭർത്താവും ഒരേ ജോലിെചയ്യുന്നവരാണ്. യുവതി വീട്ടിൽ അമ്മക്കൊപ്പം വീട്ടുജോലികളും ചെയ്യും. പിതാവ് ബലാത്സംഗം ചെയ്തിരുന്ന വിവരം അയൽവാസിയോട് പറഞ്ഞിരുന്നതായും യുവതി കോടതിയിൽ പറഞ്ഞു.
2017ൽ കൊച്ചുമകളെയും ഇയാൾ ബലാത്സംഗം ചെയ്തതോടെയാണ് യുവതി പരാതി നൽകിയത്. മുത്തച്ഛൻ ഉപദ്രവിച്ച വിവരം പെൺകുട്ടി യുവതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇയാൾക്കെതിരെ പോക്സോ വകുപ്പുകളും ബലാത്സംഗ കുറ്റവും ചുമത്തി കേസെടുത്തു.
ജീവപര്യന്തം തടവിന് ശിക്ഷിച്ചതിന് പുറമെ 50,000 രൂപ മകൾക്കും 25,000 രൂപ കൊച്ചുമകൾക്കും നഷ്ടപരിഹാരം നൽകണമെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.