വിവാഹാഭ്യർഥന നിരസിച്ചു; 21കാരിയെ ഓടുന്ന ട്രെയിനിന്​ മുന്നിലേക്ക്​ തള്ളി യുവാവ്​

മുംബൈ: വിവാഹാഭ്യർഥന നിരസിച്ചതിൽ രോഷാകുലനായ യുവാവ്​ 21കാരിയെ ഓടുന്ന ട്രെയിനിന്​ മുന്നി​േലക്ക്​ പിടിച്ചു തള്ളി. ഖർ റെയിൽവെ സ്​റ്റേഷനിൽ വെള്ളിയാഴ്ചയായിരുന്നു​​ സംഭവം​. സംഭവത്തിന്‍റെ ദൃശ്യം സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്.​

ഖർ സ്വദേശിനിയായ യുവതിക്കെതിരെയാണ്​ ആക്രമണം നടന്നത്​. എന്നാൽ പരിക്കുകളോടെ യുവതി രക്ഷപ്പെട്ടു. തലക്കാണ്​ പരി​േക്കറ്റത്. മുറിവിന്​​12ഓളം തുന്നലുണ്ട്​. യുവതിയെ അപായപ്പെടുത്താൻ ശ്രമിച്ച ശേഷം മുങ്ങിയ വദാല സ്വദേശി സ​ുമേദ്​ ജാദവ്​ എന്നയാളെ 12 മണിക്കുറിനുള്ളിൽ പൊലീസ്​ പിടികൂടി.

''പ്രതിയെ യുവതിക്ക്​ രണ്ട്​ വർഷമായി അറിയാം. ഇരുവരും ഒരേ ഓഫിസിൽ ജോലി ചെയ്​തവരായിരുന്നു. ഇവർ പിന്നീട്​ നല്ല സുഹൃത്തുക്കളായി. എന്നാൽ സുമേദ്​ ജാദവ്​ മദ്യത്തിന്​ അടിമയാണെന്ന്​ അറിയാനിടയായതോടെ യുവതി ഇയാളുമായി അകലം പാലിക്കാൻ തുടങ്ങി. എന്നാൽ സുമേദ്​ യുവതിയെ ശല്യം ചെയ്യൽ തുടർന്നു. പ്രതിക്കെതിരെ പരാതി നൽകുക വരെ ചെയ്​തെങ്കിലും സുമേദ്​ യുവതിയെ വിടാൻ തയാറല്ലായിരുന്നു.'' -മുതിർന്ന പൊലീസ്​ ഇൻസ്​പെക്​ടർ വിജയ്​ ചൗഗുലെ പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരം യുവതി അന്ധേരിയിൽ നിന്ന്​ ഖറിലേക്ക്​ പോകാനായി റെയിൽവെ സ്​റ്റേഷനിലെത്തിയപ്പോഴും സുമേഷ്​ യുവതിയെ പിന്തുടർന്നു. ​ഖർ സ്​റ്റേഷനിൽ ഇറങ്ങിയ​േപ്പാർ യുവതി അവിടെ തന്‍റെ മാതാവിനെ കണ്ടു. സുമേദ്​ തന്നെ ​പിന്തുടരുന്ന കാര്യം അവൾ മാതാവിനോട്​ പറഞ്ഞു.

എന്നാൽ സുമേദ്​ അവിടെ വച്ച്​ യുവതിയോട്​ വിവാഹാഭ്യർഥന നടത്തി. യുവതി ഇത്​ നിരസിച്ചതോടെ സുമേദ് ആദ്യം​ ആത്മഹത്യ ചെയ്യുമെന്ന ഭീഷണി മുഴുക്കുകയും പിന്നീട്​ യുവതിയെ ട്രാക്കിനടുത്തേക്ക്​ വലിച്ചിഴച്ച്​ കൊണ്ടുവന്ന്​ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്‍റെയും പ്ലാറ്റ്​ഫോമിന്‍റെയും ഇടയി​േലക്ക്​ തള്ളുകയായിരുന്നു.പരിക്കുകളോടെ രക്ഷ​െപ്പട്ട യുവതിയെ ഉടനെ ആശുപത്രിയിലെത്തിച്ചു. ഇതിനിടെ സുമേദ്​ സ്ഥലത്തു നിന്ന്​ മുങ്ങുകയായിരുന്നുവെന്നും പൊലീസ്​ പറഞ്ഞു.

Tags:    
News Summary - Mumbai Man Throws 21-year-old in Front of Moving Train After She Rejects His Marriage Proposal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.