മുംബൈ: കനത്ത മഴ മൂലം മുംബൈയിൽ ഇന്ന് റദ്ദാക്കിയത് 200 വിമാനങ്ങൾ. ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിലെ വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. നിരവധി വിമാനങ്ങൾ തൊട്ടടുത്ത വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ച് വിട്ടു.
എയർപോർട്ടിൻെറ പ്രധാന റൺവേ ബുധനാഴ്ചയും അടഞ്ഞ് കിടക്കുകയാണ്. ഇന്ന് അർധരാത്രിയോടെ മാത്രമേ വിമാനത്താവളത്തിലെ പ്രധാന റൺവേ തുറക്കുന്നതിൽ അധികൃതർ തീരുമാനമെടുക്കുകയുള്ളു. വിമാനത്തിൻെറ രണ്ടാമത്തെ റൺവേ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുംബൈയിൽ ഇറങ്ങുന്നതിനിടെ സ്പൈസ്ജെറ്റ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയിരുന്നു.
മുംബൈയിലെ ലോക്കൽ ട്രെയിൻ സർവീസുകളുകൾ സാധാരണ നിലയിലായിട്ടുണ്ട്. എങ്കിലും പല ദീർഘദൂര ട്രെയിനുകളും വൈകിയോടുകയാണ്. എന്നാൽ, റോഡ് ഗതാഗതം പൂർവ്വസ്ഥിതിയിലായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.