മുംബൈ: കാലാവസ്ഥ കേന്ദ്രത്തിെൻറ പ്രവചനം ശരിവെച്ച് മഹാനഗരത്തിൽ ശനിയാഴ്ച കനത്ത മഴ. മഴക്കെടുതിയിൽ രണ്ടുപേർ മരിച്ചു. ഒരാൾ വൈദ്യുതാഘാതമേറ്റും മറ്റൊരാൾ മിന്നലേറ്റുമാണ് മരിച്ചത്. കനത്ത മഴയിൽ കാഴ്ച കുറഞ്ഞതോടെ വിമാനങ്ങളുടെ വരവും പോക്കും അര മണിക്കൂറോളം വൈകി.
താഴ്ന്ന മേഖലകളിൽ വെള്ളം കയറിയതിനാൽ റോഡ്, റെയിൽ ഗതാഗതവും താളംതെറ്റി. താണെയിൽ വെള്ളക്കെട്ടിനെ തുടർന്ന് രണ്ട് കെട്ടിടങ്ങൾ തകർന്നു. പ്രഭാദേവിയിൽ നാലു നില കെട്ടിടത്തിെൻറ മേൽക്കൂര തകർന്നുവീണ് നാലുപേർക്ക് പരിക്കേറ്റു. കനത്ത മഴയിലും ദക്ഷിണ മുംബൈയിലെ മുസാഫിർഖാനക്ക് അടുത്തുള്ള കൊത്താരി മാൻഷ്യൻ കെട്ടിടം അഗ്നിബാധയെ തുടർന്ന് തകർന്നു. നാലു വർഷമായി ആൾപ്പാർപ്പില്ലാത്തതിനാൽ ആളപായമില്ല.
തീയണക്കുന്നതിനിടെ കെട്ടിടം വീണ് രണ്ട് അഗ്നിശമന സേന അംഗങ്ങൾക്ക് പരിക്കേറ്റു. ഞായറാഴ്ചയും കനത്ത മഴപെയ്യുമെന്നാണ് പ്രവചനം. അത്യാവശ്യത്തിനല്ലാതെ ആളുകളോട് പുറത്തിറങ്ങരുതെന്നാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.