മുംബൈ: കനത്ത മഴയെ തുടർന്ന് മുംബൈയിൽ സ്കൂളുകൾക്ക് ഇന്ന് അവധി നൽകി. വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട് നിലനിൽക്കുന്നതിനാലാണ് അവധി നൽകിയത്. നേരത്തേ സ്കൂളിൽ എത്തിച്ചേർന്ന വിദ്യാർഥികളുടെ കാര്യത്തിൽ പ്രിൻസിപ്പൽമാർ മുൻകരുതലുകളെടുക്കുകയും കുട്ടികളെ സുരക്ഷിതമായി വീട്ടിലേക്ക് മടക്കി അയച്ചുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് നിർദേശമുണ്ട്.
മഴ ഇനിയും കനക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതേ തുടർന്ന് മുംബൈയിൽ രണ്ട് ദിവസത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കനത്തതോടെ നഗരത്തിൽ ഗതാഗതം തടസ്സപ്പെടുകയും ട്രെയിനുകൾ വൈകുകയും ചെയ്തു.
മഴ കനക്കുമെന്ന മുന്നറിയിപ്പ് വന്നതോടെ കടലോരത്ത് കച്ചവടം നടത്തുന്നതും വെള്ളക്കെട്ടുള്ള ഭാഗങ്ങളിലൂടെ നടക്കുന്നതും ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.