മുംബൈയിൽ സിനിമ നിർമ്മാണ കമ്പനിയും വാക്​സിൻ തട്ടിപ്പിന്​ ഇരയായി

മുംബൈ: നഗരത്തിലെ ചില പ്രമുഖ സിനിമ നിർമ്മാണ കമ്പനികളും വാക്​സിൻ തട്ടിപ്പിന്​ ഇരയായെന്ന്​ സൂചന. ബോളിവുഡ്​ നിർമാതാവായ രമേഷ്​ തൗരണിയാണ്​ ഇതുസംബന്ധിച്ച സൂചന നൽകിയത്​. തൗരണി ഉടമസ്ഥനായ ടിപ്​സ്​ ഇൻഡസ്​ട്രീസ്​ ലിമിറ്റഡിലെ 350 ജീവനക്കാർക്ക്​ മേയ്​ 30നും ജൂൺ മൂന്നിനും ഇടയിൽ വാക്​സിൻ നൽകിയിരുന്നു. എന്നാൽ ഇവർക്ക്​​ ഇതുവരെ വാക്​സിൻ സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടില്ല.

വാക്​സിൻ സർട്ടിഫിക്കറ്റിനായി ഞങ്ങൾ കാത്തിരിക്കുകയാണ്​. എ​െൻറ ഓഫീസിൽ നിന്നും അവരെ ബന്ധപ്പെട്ടപ്പോൾ ശനിയാഴ്​ചക്കകം സർട്ടിഫിക്കറ്റ്​ ലഭിക്കുമെന്നാണ്​ അറിയിച്ചത്​. വാക്​സിന്​ ഡോസൊന്നിന്​ 1,200 രൂപ അവർ ചാർജ്​ ചെയ്​തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മുംബൈയി​ലെ കാൻഡിവാലി മേഖലയിലെ ഹൗസിങ്​ സൊ​സൈറ്റിയായ ഹിരാനന്ദിന്​ ഹെറിറ്റേജ്​ റെസിഡൻറസ്​ വെൽഫയർ അസോസിയേഷനും സമാന ആരോപണവുമായി രംഗത്തെത്തിയിരുന്നു. സ്വകാര്യ ആശുപത്രിയുടെ സഹകരണത്തോടെ സൊസൈറ്റിയിൽ മേയ്​ 30ന്​ വാക്​സിൻ ക്യാമ്പ്​ സംഘടിപ്പിച്ചിരുന്നു. എന്നാൽ, വാക്​സിൻ എടുത്തവർക്ക്​ കോവിൻ പോർട്ടലിൽ സർട്ടിഫിക്കറ്റ്​ ലഭ്യമായില്ലെന്നാണ്​ പരാതി.

Tags:    
News Summary - Mumbai Vaccination Racket: Production Houses Including Tips Duped After Housing Society Scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.