മുംബൈ: വൈഫൈ കണക്ഷനിലെ പ്രശ്നം പരിഹരിക്കാനെന്ന വ്യാജേനയെത്തിയവർ 59 കാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം മാല മോഷ്ടിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് രണ്ടുപേർ 59 കാരി കഴിയുന്ന ഫ്ലാറ്റിൽ എത്തിയത്. ഫ്ലാറ്റിൽ ഇവർ തനിച്ചായിരുന്നു ഉണ്ടായിരുന്നത്.
ഫ്ലാറ്റിൽ കയറിയ ഉടൻ രണ്ടുപേരിൽ ഒരാൾ കോട്ടൺ കൊണ്ട് സ്ത്രീയുടെ വായ് മൂടുകയും സ്വർണ ചെയ്ൻ പൊട്ടിച്ചെടുക്കുകയുമായിരുന്നു. ശേഷം അവർ കബോർഡുകളുടെ താക്കോൽ ആവശ്യപ്പെട്ടു. എന്നാൽ താക്കോലുകൾ നൽകാൻ സ്ത്രീ വിസമ്മതിച്ചതോടെ അവർ കറിക്കരിയുന്ന കത്തികൊണ്ട് സ്ത്രീയുടെ നെഞ്ചിൽ കുത്തുകയായിരുന്നു.
കുത്തി പരിക്കേൽപ്പിച്ചയുടൻ പ്രതികൾ രക്ഷപ്പെട്ടു. പരിക്കേറ്റ സ്ത്രീ അയൽവാസികളെയും ഭർത്താവിനെയും വിവരമറിയിക്കുകയായിരുന്നു. അയൽവാസികളെത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.