പരീക്ഷ എഴുതാൻ വേണമെങ്കിൽ 'മുന്നാഭായി' വരും; നീറ്റ് തട്ടിപ്പുകാർ ആൾമാറാട്ടവും വാഗ്ദാനം ചെയ്തെന്ന്

ന്യൂഡൽഹി: നീറ്റ്-യു.ജി പരീക്ഷ തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് നിർണായകമായ വിവരങ്ങൾ. പരീക്ഷ ചോദ്യപേപ്പർ ചോർത്തിയവരെന്ന് കരുതുന്ന 'സോൾവർ ഗ്യാങ്ങ്' ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാൻ 'മുന്നാഭായി'മാരെയും വാഗ്ദാനം ചെയ്തതായാണ് വിവരം. എൻ.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെഡിക്കൽ പ്രവേശന പരീക്ഷയിൽ തട്ടിപ്പു നടത്തി ഉയർന്ന സ്ഥാനം കരസ്ഥമാക്കുന്ന കഥയാണ് 'മുന്നാഭായി എം.ബി.ബി.എസ്' എന്ന ബോളിവുഡ് സിനിമയിലേത്. ഇതിന് സമാനമായി ആൾമാറാട്ടം നടത്തി വേറെ ആളെകൊണ്ട് പരീക്ഷ എഴുതിക്കാമെന്നാണത്രെ തട്ടിപ്പുസംഘത്തിന്‍റെ വാഗ്ദാനം. ഇങ്ങനെ പകരം പരീക്ഷ എഴുതുന്ന ആൾ ഉയർന്ന റാങ്ക് നേടിത്തരുമെന്നായിരുന്നു വാഗ്ദാനം.

നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പർ 'സോൾവർ ഗ്യാങ്ങി'ന് ലക്ഷങ്ങള്‍ കൊടുത്താണ് ചിലർ സ്വന്തമാക്കിയിട്ടുള്ളത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 30 ലക്ഷം വരെയെന്നൊക്കെ കണക്കുകളുണ്ട്. പരീക്ഷ ചോദ്യങ്ങൾ ചോർത്തിനൽകുന്ന 'സോള്‍വര്‍ ഗ്യാങ്' എന്നറിയപ്പെടുന്ന സംഘമാണ് ഇതിന് പിന്നിൽ. സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചാണ് ഇവരുടെ പ്രവര്‍ത്തന രീതി. പരീക്ഷക്ക് മുമ്പ് തന്നെ തനിക്ക് സാമ്യമുള്ള ചോദ്യപേപ്പർ ചോർന്നുകിട്ടിയെന്ന് ബിഹാറിൽ കസ്റ്റഡിയിലായ വിദ്യാർഥി വെളിപ്പെടുത്തിയിരുന്നു.

നീ​റ്റ് പ​രീ​ക്ഷ​യു​ടെ ത​ലേ​ന്നാ​ൾ മേ​യ് നാ​ലി​ന് തന്നെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​രം ബി​ഹാ​ർ പൊ​ലീ​സി​ന് ല​ഭി​ച്ച​ിരുന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ നീ​റ്റ് പ​രീ​ക്ഷ​ക്കു​ള്ള നി​ര​വ​ധി അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ളും പോ​സ്റ്റ് ഡേ​റ്റ​ഡ് ചെ​ക്കു​ക​ളും പ​ട്ന​യി​ലെ ഒ​രു ഹോ​സ്റ്റ​ലി​ൽനി​ന്ന് ക​ണ്ടെ​ടു​ത്തു. 13 പേ​ർ അ​റ​സ്റ്റി​ലാ​കു​ക​യും ചെ​യ്തു. 2016-ൽ ​നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ത്തി​യ സ​ഞ്ജീ​വ് മു​ഖ്യ എ​ന്ന​യാ​ളെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ചോ​ർ​ത്ത​ലി​ന് പി​ന്നി​ൽ പ​ങ്കു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പൊ​ലീ​സ് തെ​ര​യു​ന്ന​ത്. ന​ള​ന്ദ ഗ​വ​ൺ​മെ​ന്റ് കോ​ള​ജി​ലെ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റാ​ണ് സ​ഞ്ജീ​വ് മു​ഖ്യ മ​ത്സര​പ്പ​രീ​ക്ഷ​ക​ളു​ടെ​യെ​ല്ലാം ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ത്തി​​ക്കൊ​ടു​ക്കു​ന്ന ‘സോ​ൾ​വ​ർ ഗ്യാ​ങ്ങി’​ന്റെ മു​ഖ്യ​ൻ.

ചോ​ർ​ത്തി​യ ചോ​ദ്യ​പേ​പ്പ​ർ പ​ഠി​ച്ച് പ​രീ​ക്ഷ എ​ഴു​തി അ​റ​സ്റ്റി​ലാ​യ ആ​യു​ഷ് കു​മാ​റി​ന്റെ പി​താ​വ് അ​ഖി​ലേ​ഷ് കു​മാ​റി​നോ​ട് നീ​റ്റ് പ​രീ​ക്ഷ ജ​യി​പ്പി​ക്കാ​ൻ 40 ല​ക്ഷം രൂ​പ​യാ​ണ് പ്രതികളിലൊരാളായ സി​ക്ക​ന്ദ​ർ പ്ര​സാ​ദ് യ​​ദ്വേ​ന്തു ചോ​ദി​ച്ച​ത്. ദാ​നാ​പൂ​രി​ലെ ആ​യു​ഷ് കു​മാ​റി(19)​ന് പു​റ​മെ റാ​ഞ്ചി​യി​ലെ അ​ഭി​ഷേ​ക് കു​മാ​ർ (21),സ​മ​സ്തി​പൂ​രി​ലെ അ​നു​രാ​ഗ് യാ​ദ​വ് (22), ഗ​യ​യി​ലെ ശി​വ് ന​ന്ദ​ൻ കു​മാ​ർ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളും കു​റു​ക്കു​വ​ഴി​യി​ൽ ജ​യം കൊ​തി​ച്ച് ഒ​ടു​വി​ൽ ജ​യി​ലി​ലെ​ത്തി. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​ത് ബീ​ഹാ​റി​ലെ ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​യി ക​ണ്ട്, പു​നഃ​പ​രീ​ക്ഷ ന​ട​ത്തി​ല്ലെ​ന്ന് കേ​ന്ദ്ര മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ വാ​ശി പി​ടി​ക്കു​മ്പോ​ൾ ചോ​ർ​ച്ച ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ശ്ചി​മ ബം​ഗാ​ൾ, ഒ​ഡി​ഷ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പ​ട​ർ​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് ബി​ഹാ​റി​ലെ അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്ന​ത്. 10 ല​ക്ഷം മു​ത​ൽ 66 ല​ക്ഷം രൂ​പ വ​രെ ചോ​ർ​ത്തി​യ നീ​റ്റ് ചോ​ദ്യ​പേ​പ്പ​റി​ന് കൊ​ടു​ത്ത രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 30 വി​ദ്യാ​ർ​ഥി​ക​ളെ കു​റി​ച്ചു​ള്ള വി​വ​രം കി​ട്ടി​യി​ട്ടു​ണ്ടെ​ന്നാ​ണ് ഗു​ജ​റാ​ത്ത് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

24 ലക്ഷം വിദ്യാർഥികൾ എഴുതിയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജി മേയ് അഞ്ചിനാണ് നടന്നത്. ജൂൺ നാലിനാണ് നീറ്റ്-യു.ജി ഫലം പ്രസിദ്ധീകരിച്ചത്. നിരവധി വിദ്യാർഥികൾ 720ൽ 720 മാർക്കും നേടുകയും ചില പരിശീലന കേന്ദ്രങ്ങളിൽ പഠിച്ചവർക്ക് കൂട്ടമായി ഉയർന്ന റാങ്കുകൾ ലഭിച്ചതും സംശയമുയർത്തി. ഇതിന് പിന്നാലെയാണ്, പരീക്ഷയിൽ വ്യാപക ക്രമക്കേടുകൾ നടന്നതായ വിവരം പുറത്തുവന്നത്. 67 പേർക്ക് മുഴുവൻ മാർക്കും ലഭിച്ചിരുന്നു. സംഭവത്തിൽ കേന്ദ്ര സർക്കാറിനും എൻ.ടി.എക്കുമെതിരെ രൂക്ഷമായ വിമർശനം ഉയർന്നതോടെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. എൻ.ടി.എ മേധാവിയെ മാറ്റി പകരം ചുമതല നൽകുകയും ചെയ്തു. 

Tags:    
News Summary - Munna Bhais, Solver Gang: Inside The NEET Paper Leak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.