ചെന്നൈ: മൂന്നാറില്‍ ഭൂമി കൈയേറ്റത്തിെൻറ പട്ടിക ഇടുക്കി ജില്ല കലക്ടര്‍ ഹരിത ട്രൈബ്യൂണൽ ദക്ഷിണേന്ത്യൻ െബഞ്ചിൽ സമർപ്പിച്ചു. മൂന്നാർ മേഖലയിലെ എട്ടു വില്ലേജുകളിലായി അനുമതിയില്ലാതെ പണിത 330 കെട്ടിടങ്ങളുടെ വിവരങ്ങളാണ് ഇതിലുള്ളത്. എൻ.ഒ.സി ഇല്ലാതെയും പെര്മിറ്റില്ലാതെയുമുള്ള നിർമാണങ്ങളെക്കുറിച്ച് കണക്കെടുപ്പ് നടത്തിയിരുന്നു. വീട് നിർമിക്കാൻ അനുമതി വാങ്ങി കൂറ്റന്‍ റിസോര്‍ട്ടുകളും ഹോം സ്റ്റേകളുമാണ് പലരും പണിതത്.
കൈയേറ്റങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിച്ചുവരുന്നതായും കലക്ടർ നല്കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഏലം സെറ്റിൽമെൻറ് മേഖലയിൽ മുൻകൂർ അനുമതിയില്ലാതെ മരംമുറിയും മൂന്നാറിലെ കെട്ടിട നിർമാണവും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം േചർന്നിരുന്നു.
കേരള ഹൈകോടതിയുടെ ഉത്തരവ് പ്രകാരം റവന്യൂ, പഞ്ചായത്ത്, പൊലീസ്, വനംവകുപ്പ് അധികൃതരുടെ അനുമതിയില്ലാെത ഒരു നിർമാണവും പാടില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ട്. ഹരിത ട്രൈബ്യൂണൽ ഉൾപ്പെടെ കോടതികളുടെ ഉത്തരവുകൾ പാലിക്കാൻ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. കൈയേറ്റഭൂമികളിലെ നിർമാണങ്ങൾക്ക് കെട്ടിട നമ്പർ നൽകരുതെന്നും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.