ന്യൂഡൽഹി: ഒപ്പം താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തി ശരീരം 35 കഷണങ്ങളാക്കി പലയിടങ്ങളിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതിയായ അഫ്താബ് പൂനാവാലയുമായി ഡൽഹി പൊലീസ് തെളിവെടുപ്പ് നടത്തി. 26കാരിയായ ശ്രദ്ധയെ മേയ് 18ന് കൊലപ്പെടുത്തിയശേഷം ശരീരാവശിഷ്ടങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ച് 18 ദിവസങ്ങളിലായാണ് പ്രതി ഉപേക്ഷിച്ചത്.
ചൊവ്വാഴ്ച ഡൽഹിയിലെ വനപ്രദേശങ്ങൾ, മെഹ്റോളി മാർക്കറ്റ് തുടങ്ങിയ കേന്ദ്രങ്ങളിൽ തെളിവെടുപ്പ് നടത്തിയ പൊലീസ് മൃതദേഹത്തിന്റെ ഏതാനും ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
മൃതദേഹം വെട്ടിനുറുക്കുന്നതിനു മുമ്പായി മനുഷ്യശരീര ഘടനയെക്കുറിച്ച് വിശദമായി പഠിച്ചിരുന്നുവെന്ന് അഫ്താബ് മൊഴി നല്കി. ദുർഗന്ധം പരക്കാതിരിക്കാൻ പ്രതി മുറിയില്‍ ചന്ദനത്തിരികള്‍ കത്തിച്ചുവെച്ചിരുന്നു.
രക്തക്കറ നശിപ്പിക്കുന്നതിനായി ഗൂഗ്ളില്‍ തിരയുകയും ഓണ്‍ലൈനായി കെമിക്കല്‍ ലോഷന്‍ വാങ്ങി മുറികള്‍ കഴുകിയതായും പ്രതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. മുംബൈയിൽ ജോലി ചെയ്യുന്നതിനിടെ ഡേറ്റിങ് ആപ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. ഒന്നിച്ചു താമസിക്കുന്നത് കുടുംബം എതിർത്തതോടെ ഇരുവരും താമസം ഡൽഹിയിലേക്ക് മാറ്റി. മകൾ ഫോൺ എടുക്കാതായതോടെ നവംബര്‍ എട്ടിന് ശ്രദ്ധയുടെ പിതാവ് ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിലെത്തിയപ്പോള്‍ പൂട്ടിയ നിലയിലായിരുന്നു.
തുടര്‍ന്ന് മകളെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് പൊലീസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ക്രൂരത പുറത്തറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.