കൊൽക്കത്ത: മുർഷിദാബാദിൽ മുതിർന്ന തൃണമൂൽ നേതാവും സംസ്ഥാന തൊഴിൽ മന്ത്രിയുമായ ജാക്കിർ ഹുസൈൻ ഉൾപ്പെടെ 20 പേർക്ക് ഗുരുതര പരിക്കേൽക്കാനിടയായ ബോംബ് സ്ഫോടന കേസിൽ രണ്ടുപേർ പിടിയിൽ.
അബു സമദ്, ഷാഹിദുൽ ഇസ്ലാം എന്നിവരാണ് അറസ്റ്റിലായതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ബംഗാൾ കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെ വിവിധ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
മന്ത്രിയുൾപ്പെടെയുള്ളവർ ഫെബ്രുവരി 17ന് രാവിലെ മുർഷിദാബാദിലെ നിമിതിയ സ്റ്റേഷനിൽ കൊൽക്കത്തയിലേക്ക് ട്രെയിൽ കാത്തുനിൽക്കെയാണ് സ്ഫോടനമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.