മീറത്ത്: അതൊരു അപൂർവ വിലാപയാത്രയായിരുന്നു. ഒറ്റപ്പെടുന്നവരുടെ കണ്ണീരൊപ്പാ ൻ മനുഷ്യത്വം കൂട്ടിനുണ്ടാകുമെന്ന ഒരനുഭവം. ഉത്തർപ്രദേശിൽ ബുലന്ദ്ശഹറിലെ ആനന് ദ്വിഹാർ സ്വദേശിയായ 40കാരൻ രവിശങ്കർ ശനിയാഴ്ചയാണ് മരിച്ചത്.
അർബുദം ബാധിച്ച ് ദീർഘകാലം കിടപ്പിലായിരുന്നു. മരണശേഷം ബന്ധുക്കൾക്കാർക്കും ആ വീട്ടിലെത്താനായില്ല, ലോക്ഡൗൺ മൂലം. സംസ്കാരചടങ്ങിന് എന്തുചെയ്യുമെന്നറിയാതെ തോരാകണ്ണീരിലായി രവിശങ്കറിെൻറ ഭാര്യ. ഒടുവിൽ, അവർ അയൽപക്കത്തെ മുസ്ലിം യുവാക്കളുടെ സഹായം തേടി. ഉടൻ അവർ ഓടിയെത്തി.
അവർ മാത്രമല്ല, നാട്ടുകാരെല്ലാം ഇവർക്കൊപ്പം കൂടി. മൃതദേഹം കൊണ്ടുപോകാൻ മഞ്ചമൊരുക്കി, ചടങ്ങിന് വേണ്ടതെല്ലാം ചെയ്തു. ‘രാം നാം സത്യ ഹേ’ എന്ന പ്രാർഥനകൾക്കിടയിൽ തലയിൽ വെള്ള ടവലും കെട്ടി മുസ്ലിം യുവാക്കൾ രവിശങ്കറിെൻറ മൃതദേഹം വഹിച്ച് സംസ്കാരസ്ഥലത്തേക്കുപോകുന്ന വിഡിയോ നിമിഷങ്ങൾക്കകം വൈറലായി.
ഈ യുവാക്കളുടെ സാന്നിധ്യത്തിൽ ഹിന്ദു ആചാരപ്രകാരം സംസ്കാരം നടന്നു. ആളുകൾ പുറത്തിറങ്ങാൻ മടിക്കുന്ന സമയത്തും, ഈ കുടുംബത്തിെൻറ ഏറ്റവും അടിയന്തര ആവശ്യം സ്വന്തം കാര്യമായി ഏറ്റെടുക്കുകയായിരുന്നുവെന്ന് അയൽക്കാരനായ മുഹമ്മദ് സുബൈദ് പറയുന്നു.
Beauty of Humanity; Muslim from Bulandshahr helped in performing the last rites of a Hindu neighbour Ravi Shankar. While his relatives refuse to carry his body because of cornovirus fear. The local Muslims carried the body to the cremation ground! pic.twitter.com/PlldLgQCPc
— Salman Nizami (@SalmanNizami_) March 29, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.