ന്യൂഡൽഹി: ഹരിയാനയിലെ ഗുരുഗ്രാമിൽ വെള്ളിയാഴ്ച ജുമുഅ തടയുന്ന വിഷയം ചർച്ചചെയ്യാൻ മുസ്ലിംലീഗ് പാർലമെൻററി പാർട്ടി നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ യോഗം വിളിച്ചു. ജുമുഅ നടക്കുന്ന സമയത്ത് സാമൂഹികവിരുദ്ധര്‍ വന്ന് അലങ്കോലപ്പെടുത്തുകയും ജുമുഅ നടത്താന്‍ സമ്മതിക്കില്ലെന്ന ഭീഷണി മുഴക്കുകയും ചെയ്തിരിക്കുകയാണെന്ന് പ്രദേശവാസികൾ യോഗത്തിൽ പറഞ്ഞു.
ഓരോ വെള്ളിയാഴ്ചകളിലും ഇത് ആവര്‍ത്തിക്കുകയാണ്. ഏതാണ്ട് നാലര ലക്ഷത്തോളം മുസ്ലിംകൾ അധിവസിക്കുന്ന പ്രദേശത്ത് നേരത്തേ നടത്തിയിരുന്ന ജുമുഅ തുടര്‍ന്ന് നടത്താന്‍ കഴിയാത്ത സ്ഥിതി വന്നിരിക്കുകയാണെന്നും അവർ പറഞ്ഞു.
തുടർന്ന് ചേർന്ന ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് നേതൃയോഗം ഈ വിഷയം പാര്‍ലമെൻറിെൻറ ശ്രദ്ധയിൽ കൊണ്ടുവരാനും വിവിധ കക്ഷി നേതാക്കളുമായി സംസാരിക്കാനും അധികൃതരുമായി ചര്‍ച്ച ചെയ്യാനും തീരുമാനിച്ചു.
ഏതാനും ആഴ്ചകളായി ഗുരുഗ്രാമിൽ ജുമുഅ നടത്താന്‍ കഴിയാത്ത സാഹചര്യം വളരെ ഗൗരവമായി കാണണമെന്നും ഭരണഘടനാപരമായ വിശ്വാസ സ്വാതന്ത്ര്യത്തിനും ആരാധന സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നാക്രമണത്തിന് പരിഹാരം ഉണ്ടാക്കണമെന്നും മുസ്ലിംലീഗ് നേതൃയോഗം ആവശ്യപ്പെട്ടു.
മുസ്ലിംലീഗ് പാർലമെൻററി പാർട്ടി നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.പി മാരായ പി.വി. അബ്ദുല്‍ വഹാബ്, ഡോ.എം.പി. അബ്ദുസ്സമദ് സമദാനി, നവാസ് ഗനി, മുന്‍ എം.പി. മുഹമ്മദ് അദീബ്, ഖുറം മുഹമ്മദ് അനീസ് ഉമര്‍, ആസിഫ് അന്‍സാരി, അഡ്വ. ഹാരിസ് ബീരാന്, ഫൈസല്‍ ശൈഖ്, മൗലാന നിസാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.