ന്യൂഡൽഹി: ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് ആറ് സീറ്റുകളിൽ മത്സര ിക്കുമെന്ന് ദേശീയ ഒാർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. ഝാർഖണ്ഡ് പാ ർട്ടി, രാഷ്ട്രീയ സാമന്ത ദൾ, ബഹുജൻ മുക്തി പാർട്ടി എന്നീ പ്രാദേശിക കക്ഷികളുമായി മുന്നണിയുണ്ടാക്കിയാണ് മത്സരിക്കുന്നത്.
ധാരണപ്രകാരം ആറു സീറ്റിൽ ലീഗും അവശേഷിക്കുന്നവയിൽ മറ്റു മൂന്ന് പാർട്ടികളും മത്സരിക്കും. ഗാണ്ഡിയിൽ യൂത്ത്ലീഗ് ദേശീയ സെക്രട്ടറി സഇൗദ് ആമും മണ്ഡുവിൽ ജില്ലാ പ്രസിഡൻറ് അബ്ദുൽഖയ്യും അൻസാരിയും റാഞ്ചിയിൽ ശഹ്സാദ ഖാതൂനും ജാംഷെഡ്പുർ വെസ്റ്റിൽ മൻസുർഖാനും ഹതിയയിൽ മുഫ്തി അസ്ഹർ ഖാസിമിയും ഗിരിധിൽ മുർശിദ് ആലമും മത്സരിക്കും.
കോൺഗ്രസുമായി ഝാർഖണ്ഡിൽ സഖ്യചർച്ച നടത്തിയിട്ടില്ലെന്ന് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.