ഗുരുഗ്രാം (ഹരിയാന): ഹരിയാനയിലെ ഗുരുഗ്രാമിൽ തൊപ്പിവെച്ചതിന് മുസ്ലിം യുവാവിനെ സം ഘംചേർന്ന് മർദിച്ചതായി പരാതി. നഗരത്തിൽ തയ്യൽ തൊഴിലാളിയായ മുഹമ്മദ് ബർകത്തിന െയാണ് (25) ആറംഗ സംഘം മർദിച്ചത്. പന്നി ഇറച്ചി തീറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം ‘ജയ് ശ്രീറാം, ഭാരത് മാതാ കി ജയ്’ വിളിക്കാനും ആവശ്യപ്പെട്ടതായി ബർകത്ത് പറഞ്ഞു.
രാത്രി പത്തരയോടെ ജോലികഴിഞ്ഞ് ഗുരുഗ്രാം ജുമാമസ്ജിദിൽ പ്രാർഥന നിർവഹിച്ച ശേഷം വീട്ടിലേക്ക് മടങ്ങുേമ്പാഴാണ് സംഭവം. ഇൗ പ്രദേശത്ത് തൊപ്പി ധരിക്കാൻ പാടില്ലെന്നും മാറ്റണമെന്നും ആവശ്യപ്പെട്ട് തെറിവിളിച്ച് സംഘം മർദിക്കാൻ തുടങ്ങി. താൻ ഉച്ചത്തിൽ കരഞ്ഞതോടെ സംഘം ബൈക്കിൽ രക്ഷപ്പെെട്ടന്നും ബർകത്ത് പറഞ്ഞു.
പിന്നീട് ബന്ധു എത്തി ഇയാളെ ആശുപത്രിയിൽ എത്തിക്കുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.