മുംബൈ: കോവിഡ്19 ബാധിച്ച് മരിച്ച മുസ്ലിം വയോധികന്റെ മൃതദേഹം ഖബറടക്കാൻ അനുമതി നിഷേധിച്ചതായി പരാതി. മുംബൈ യിലെ മലാദിൽ നിന്നുള്ള 65 കാരൻെറ മൃതദേഹം പള്ളിയിലെ ഖബർസ്ഥാനിൽ ഖബറടക്കാൻ അനുവദിക്കില്ലെന്ന് ട്രസ്റ്റംഗങ്ങൾ അ റിയിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
കോവിഡ് ബാധയെ തുടർന്ന് ജോഗേഷ്വ ാരി ഈസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന മൽവാനി സ്വദേശി ബുധനാഴ്ചയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം ഖബറടക്കാൻ കുടുംബാംഗങ്ങൾ മലാദ് മൽവാട്നി ഖബർസ്ഥാൻ ട്രസ്റ്റികളുമായി ബന്ധപ്പെട്ടെങ്കിലും കോവിഡ് രോഗിയായിരുന്നതിനാൽ അനുവദിക്കില്ലെന്ന് അറിയിച്ചു.
പുലർച്ചെ നാലുമണിയോടെ മൃതദേഹം സംസ്കരിക്കണമെന്നാണ് ആരോഗ്യപ്രവർത്തകർ നിർദേശിച്ചിരുന്നത്. എന്നാൽ അനുമതി ലഭിക്കാഞ്ഞതോടെ കുടുംബാംഗങ്ങൾ ആശങ്കയിലായി.
പൊലീസും രാഷ്ട്രീയ പ്രവർത്തകരും പള്ളി അധികാരികളുമായി സംസാരിച്ചെങ്കിലും അനുമതി നൽകിയില്ല. തുടർന്ന് സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ രാവിലെ 10 മണിയോടെ തൊട്ടടുത്തുള്ള പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുകയായിരുന്നു.
അതേസമയം, കോവിഡ് 19ബാധിച്ച് മരിച്ചവരുടെ മൃതദേഹം ആശുപത്രിയുടെ ഏറ്റവും അടുത്തുള്ള ശ്മശാനത്തിൽ സംസ്കരിക്കണമെന്നതാണ് സർക്കാർ നിർദേശമെന്നും മലാദ് സ്വദേശിയുടെ ബന്ധുക്കൾ അത് ലംഘിക്കുകയാണുണ്ടായതെന്നും മൽവാനി എം.എൽ.യും മന്ത്രിയുമായ അസ്ലം ശെയ്ഖ് പ്രതികരിച്ചു.
മരണപ്പെട്ടയാളുടെ കുടുംബം അദ്ദേഹത്തിൻെറ മൃതദേഹം ഖബറിസ്ഥാൻ ട്രസ്റ്റികൾ ഉൾപ്പെടെ ആരെയും അറിയിക്കാതെ നേരിട്ട് അവിടെ എത്തിക്കുകയായിരുന്നു. കോവിഡ് മരണങ്ങളിൽ മൃതദേഹം സംസ്കരിക്കേണ്ടതിന്റെ സർക്കാർ
മാർഗനിർദേശങ്ങൾ അറിഞ്ഞിട്ടും മൃതദേഹം പള്ളി ഖബർസ്ഥാനിലേക്ക് കൊണ്ടുപോയ ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.