ന്യൂഡൽഹി: ഇംഗ്ലീഷ് പൊതുവായ സംസാരഭാഷയാക്കാതെ മുസ്ലിംകൾക്കും ദലിതുകൾക്കും ഇന്ത്യയിൽ തുല്യത ലഭിക്കില്ലെന്ന് ദലിത് ചരിത്രകാരൻ കാഞ്ച െഎലയ്യ. ഇരുകൂട്ടരും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം നിർബന്ധമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡൽഹിയിൽ എസ്.െഎ.ഒയുടെ നേതൃത്വത്തിൽ നടക്കുന്ന അഖിലേന്ത്യ ചരിത്ര ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇംഗ്ലീഷ് ദേശീയ ഭാഷയെന്ന നിലയിൽ ഉപയോഗിച്ചാൽ അവർക്ക് രാജ്യമൊട്ടുക്കും ആശയവിനിമയം നടത്താൻ പൊതുവായ ഒരു ഭാഷ ലഭിക്കും. ഫൂലെയും അംേബദ്കറും ഇംഗ്ലീഷ് പഠിച്ചതുകൊണ്ടാണ് ദലിതുകളുടെ പ്രശ്നങ്ങൾ ലോകത്തെ അറിയിക്കാനും തുല്യതക്കായി പോരാടാനും കഴിഞ്ഞത്. ദലിതുകൾക്കും മുസ്ലിംകൾക്കുമിടയിൽ ഒരുമയുടെ തലങ്ങളുണ്ട്. ഇസ്ലാമിക പണ്ഡിതലോകം ബ്രാഹ്മണ പണ്ഡിതലോകമായി പരിവർത്തനം ചെയ്യപ്പെട്ടു. മുഗൾ ഭരണകാലം തൊട്ട് മുസ്ലിം ചരിത്ര പണ്ഡിതർ ആരും ജാതിയെക്കുറിച്ച് പറഞ്ഞില്ല. പേർഷ്യൻ ഭാഷകളിൽ ജാതിയെക്കുറിച്ചുള്ള പുസ്തകങ്ങൾ ഒന്നുപോലും കാണാനാകാത്തത് ഇതുകൊണ്ടാണ്.
ഉന്നത വിദ്യാഭ്യാസം നേടി കോൺഗ്രസിലെത്തിയ മുസ്ലിം നേതാക്കളും ജാതിയെക്കുറിച്ച് മിണ്ടിയില്ല. പണ്ഡിതനായിരുന്ന ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി മൗലാന അബുൽകലാം ആസാദും ജാതിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.
സ്വന്തം ചരിത്രംപോലും അറിയാതെ മുസ്ലിം സമൂഹം അവരുടെ ഇടം നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജവഹർലാൽ നെഹ്റു മെമ്മോറിയൽ മ്യൂസിയത്തിൽ ശനിയാഴ്്ച ആരംഭിച്ച ചരിത്ര ഉച്ചകോടിയിൽ എസ്.െഎ.ഒ ദേശീയ പ്രസിഡൻറ് നഹാസ് മാള അധ്യക്ഷത വഹിച്ചു, പ്രഫ. നജഫ് ഹൈദർ (ചരിത്രവിഭാഗം, ജെ.എൻ.യു), പ്രഫ. ഇഷ്താഖ് അഹ്മദ്, ഡോ. കെ.എസ്. മാധവൻ (ചരിത്രവിഭാഗം, കാലിക്കറ്റ് സർവകലാശാല), ബ്രാജ് രൻജൻ മാനി (ഗവേഷകൻ), കെ.കെ. സുഹൈൽ (ഡയറക്ടർ, ക്വിൽ ഫൗണ്ടേഷൻ), പി.പി. ജസീം (ചീഫ് എഡിറ്റർ, ദ കമ്പാനിയൻ), ഹെബ അഹ്മദ് (ഗവേഷക, ജെ.എൻ.യു) ഡോ. എം.കെ.എം. സഫർ (മാനു), പ്രഫ. സൈദ് അയ്യൂബ് അലി എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.
സെൻറർ ഫോർ എജുക്കേഷനൽ റിസേർച്ച് ആൻഡ് ട്രെയിനിങ് ഭാരവാഹികളായ തൗസീഫ് മടിക്കേരി, ഹിഷാമുൽ വഹാബ്, സൈദ അസ്ഹറുദ്ദീൻ എന്നിവർ നേതൃത്വം നൽകി. ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.