ന്യൂഡൽഹി: ബി.ജെ.പിക്കെതിരെ മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ ഏകീകരിച്ചതോടെ നേട്ടമായത് ഇൻഡ്യ മുന്നണിക്ക്. ബംഗാളിൽ ഇൻഡ്യ മുന്നണി ഭിന്നിച്ച് രണ്ടായി മത്സരിച്ചെങ്കിലും വിജയസാധ്യത മുന്നിൽകണ്ട് വോട്ടുകൾ തൃണമൂൽ കോൺഗ്രസിലേക്ക് ഒഴുകി. ഉത്തർപ്രദേശിലും വോട്ടു ഭിന്നിക്കാതെ മുസ്ലിംകൾ ഇൻഡ്യ സഖ്യത്തെ തുണച്ചു. 2019ൽ ബംഗാളിൽ വോട്ട് ഭിന്നിച്ചതിനെ തുടർന്ന് 50 ശതമാനത്തിന് മുകളിൽ ന്യൂനപക്ഷ ജനസംഖ്യയുള്ള മണ്ഡലങ്ങൾ വരെ ബി.ജെ.പിക്ക് ലഭിച്ചിരുന്നു.മാൾഡ ദക്ഷിൺ, ജംഗിപ്പുർ, ബഹറാംപുർ, മുർഷിദാബാദ്, ബഷീർഹട്ട്, ബീർഭൂം, ഉൾബേരിയ സീറ്റുകളിൽ ടി.എം.സിക്കാണ് വിജയം. അതേസമയം, റായ്ഗഞ്ചിലും മാൾഡ ഉത്തറിലും വോട്ട് ഭിന്നിച്ചതോടെ ബി.ജെ.പി സ്ഥാനാർഥികൾ വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.