ന്യൂഡൽഹി: ഭീകര നിയമം ചുമത്തി പൊലീസ് അറസ്റ്റ് ഭയന്ന് ഉത്തർപ്രദേശിലെ ഖൈർ ഗ്രാമത്തിൽനിന്ന് മുസ്ലിം യുവാക്കൾ കൂട്ടത്തോടെ നാടുവിടുന്നു. മുസ്ലിം വിഭാഗം തിങ്ങിപ്പാർക്കുന്ന നേപ്പാൾ അതിർത്തിയോട് ചേർന്ന ഗ്രാമത്തിൽ 200ഒാളം യുവാക്കൾക്കെതിരെയാണ് ഉത്തർപ്രദേശ് പൊലീസ് യു.എ.പി.എ ചുമത്തിയത്.
ഒക്േടാബർ 20ന് ദുർഗാ പൂജയുമായി ബന്ധപ്പെട്ട ഘോഷയാത്രയിൽ പ്രദേശത്ത് സംഘർഷമുണ്ടായിരുന്നു. ഘോഷയാത്ര ൈഖറിലെ ജുമാമസ്ജിദ് പരിസരത്ത് എത്തിയപ്പോൾ സമീപെത്ത ആളുകൾക്കുനേരെ ചിലർ കുങ്കുമം എറിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കം മുതിർന്നവർ ഇടപെട്ട് പരിഹരിച്ചിരുന്നു. എന്നാൽ, പള്ളിയിലേക്ക് കുങ്കുമം എറിഞ്ഞതോടെ അത് വർഗീയ സംഘർഷമായി മാറിയെന്ന് പ്രദേശത്തുള്ളവർ പറഞ്ഞു. ഘോഷയാത്ര നടക്കുേമ്പാൾ പ്രദേശത്ത് ബോംബും ആയുധങ്ങളുമായി എത്തിയെന്ന പരാതിയിലാണ് പൊലീസ് നടപടി. 19 പേരെ അറസ്റ്റ്ചെയ്െതന്നും 52 പേരെ തിരിച്ചറിഞ്ഞെന്നും അഡീഷനല്‍ പൊലീസ് സൂപ്രണ്ട് രവീന്ദ്ര കുമാര്‍ സിങ് പറഞ്ഞു.
ഞങ്ങളുടെ വീടും കടകളും തകര്‍ത്തതിനോ കല്ലെറിഞ്ഞതിനോ കേസെടുക്കാൻ പൊലീസ് തയാറാകുന്നില്ലെന്ന് പ്രദേശവാസിയായ 63കാരി ജയ്ദൂന പറഞ്ഞു. തെൻറ രണ്ടു മക്കളെ പിടിച്ചുകൊണ്ടുപോയി. സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകളിൽ പൊലീസ് വാതിലുകൾ ചവിട്ടിപ്പൊളിച്ചാണ് അകത്ത് കടക്കുന്നത്. യുവാക്കളിൽ ഭൂരിഭാഗവും നാടുവിട്ടു. മിക്ക വീടുകളും അടഞ്ഞുകിടക്കുകയാണ് -അവർ പറഞ്ഞു. പ്രദേശത്തെ പള്ളി ഇമാം ഹാഫിസ് അബ്ദുൽ, ഗ്രാമത്തലവനായിരുന്ന മുഹമ്മദ് റഷീദ് തുടങ്ങിയവരെല്ലാം നാടുവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.