ന്യൂഡൽഹി: അപകീർത്തി കേസിലെ ശിക്ഷ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതിനു പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവും ഉച്ച ഭക്ഷണത്തിനായി ഒന്നിച്ചു. ഫോട്ടോ സെഷനു ശേഷം പൂക്കൾ നൽകി ലാലു രാഹുലിനെ സ്വീകരിച്ചു. ആർ.ജെ.ഡി എം.പി മിസ ഭാരതിയുടെ ഡൽഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവും ഒപ്പമുണ്ടായിരുന്നു.
പിന്നീട് താൻ തയാറാക്കിയ മട്ടൻ വിഭവം ലാലു രാഹുലിന് വിളമ്പി. രാഷ്ട്രീയത്തിനൊപ്പം നാട്ടുകാര്യങ്ങളും പറഞ്ഞ് ഇരുവരും ഭക്ഷണം ആസ്വദിച്ചു കഴിച്ചു. ബിഹാറിന്റെ തനതായ ചമ്പാരൻ മട്ടനാണ് ലാലു രാഹുലിന് വിളമ്പിയത്. പ്രത്യേക രീതിയിലാണ് അത് തയാറാക്കുക. അതിനെ കുറിച്ചൊക്കെ ലാലു രാഹുലിന് വിശദീകരിച്ചു കൊടുക്കുകയും ചെയ്തു.
രാഹുലിന് ഭക്ഷണമൊരുക്കാൻ ബിഹാറിൽ നിന്ന് നാടൻ ആട്ടിറച്ചിയും സുഗന്ധവ്യഞ്ജനങ്ങളും കൊണ്ടുവരാൻ ലാലു ഏർപ്പാട് ചെയ്തിരുന്നു. ബിഹാറി രീതിയിൽ അത് പാകം ചെയ്യുന്നത് രാഹുലിന് കാണിച്ചു കൊടുക്കുകയും ചെയ്തു. ലാലുവിന്റെ ആരോഗ്യ കാര്യങ്ങളെ കുറിച്ച് രാഹുലും ചോദിച്ചറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.