മുസാഫർ നഗർ: ഉത്തർപ്രദേശിലെ മുസാഫർ നഗർ കലാപക്കേസിൽ ബി.ജെ.പി എം.എൽ.എ വിക്രം സയ്നി അടക്കം 12 പേർക്ക് രണ്ടു വർഷം തടവ്. പ്രതികൾ 10,000 രൂപ വീതം പിഴ അടയ്ക്കണമെന്നും പ്രത്യേക കോടതി ജഡ്ജി ഗോപാൽ ഉപാധ്യായ് ഉത്തരവിട്ടു. തെളിവില്ലാത്തതിനാൽ 15 പേരെ കോടതി വെറുതെ വിട്ടു. ഖതുവാലിയിൽനിന്നുള്ള ബി.ജെ.പി എം.എൽ.എയാണ് സയ്നി.
2013ലായിരുന്നു കേസിനാസ്പദമായ കലാപം. കേസിൽ അറസ്റ്റിലായ പ്രതികളെ 25000 രൂപ ബോണ്ടിൽ കോടതി ജാമ്യം നൽകി വിട്ടയച്ചിരുന്നു. വിക്രം സയ്നിക്കെതിരെ ദേശീയ സുരക്ഷാ നിയമവും ചുമത്തിയിട്ടുണ്ട്.
കവാൽ ഗ്രാമത്തിൽ ജാട്ട് വിഭാഗത്തിൽപ്പെട്ട് രണ്ടു യുവാക്കളുടെ സംസ്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം അക്രമം അഴിച്ചുവിട്ട കേസിൽ സൈനി അടക്കം 27 പേരാണ് വിചാരണ നേരിട്ടത്. ഗൗരവ്, സച്ചിൻ എന്നീ രണ്ടു യുവാക്കളായിരുന്നു കൊല്ലപ്പെട്ടത്. തുടർന്ന് 2013 ആഗസ്റ്റ് , സെപ്റ്റംബർ മാസങ്ങളിലായി മുസാഫർ നഗറിലും പരിസര പ്രദേശങ്ങളിലും നടന്ന കലാപത്തിൽ 60 പേർ മരിക്കുകയും 40,000ത്തേളം പേർ ഭവനരഹിതരാവുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.